കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ഒരുക്കാന്‍ ഒരുങ്ങി സംവിധായകന്‍ വിജി തമ്പി. 'ജയ് ശ്രീറാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.തന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും 'ജയ് ശ്രീറാം' എന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും വി.ജി തമ്പി പറഞ്ഞു.
തകര്‍ന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കല്‍വിളക്കും പശ്ചാത്തലമായി നില്‍ക്കുന്ന നായകനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. വിഷ്ണു വര്‍ധന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. '
കുമ്മനം രാജശേഖരന്‍, ശ്രീജിത്ത് പണിക്കര്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നു. സിനിമയുടെ മറ്റ് വിശേഷങ്ങള്‍ പിന്നാലെ വരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
സിനിമയിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.