സിനിമയിലെ സ്ഥിരം രക്ഷകനെന്ന് ദളപതിയെ പരിഹസിക്കുന്നവര്‍ കണ്ടോളു! ജീവിതത്തിലും രക്ഷകനായ താരത്തെ; ആരാധകരുടെ തള്ളിക്കയറ്റത്തില്‍ തകര്‍ന്ന വേലിക്കെട്ട് പിടിച്ചുനിര്‍ത്തി വിജയ്; വീഡിയോ സോഷ്യല് മീഡിയയില്‍ വൈറല്‍

Malayalilife
topbanner
സിനിമയിലെ സ്ഥിരം രക്ഷകനെന്ന് ദളപതിയെ പരിഹസിക്കുന്നവര്‍ കണ്ടോളു! ജീവിതത്തിലും രക്ഷകനായ താരത്തെ; ആരാധകരുടെ തള്ളിക്കയറ്റത്തില്‍ തകര്‍ന്ന വേലിക്കെട്ട് പിടിച്ചുനിര്‍ത്തി വിജയ്; വീഡിയോ സോഷ്യല് മീഡിയയില്‍ വൈറല്‍

സിനിമയിലെ സ്ഥിരം രക്ഷകവേഷം ഏറ്റെടുത്ത ആളാണ് ഇളയദളപതി വിജയ് എന്നാണ് വിജയ് ഹേറ്റേഴ്‌സിന്റെ വാദം. എന്നാല്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും രക്ഷകാനാകുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സിനിമാ ലോകം. താരത്തെ കാണാനായുള്ള ആരാധക പ്രവാഹത്തിനിടയില്‍ വേലിക്കെട്ട് മറിഞ്ഞു വീണപ്പോള്‍ താരത്തിന്റെ സമയോജിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ അപകടം. 

ചെന്നൈയിലെ ലൊക്കേഷനില്‍ താരത്തിനെ കാണാനെത്തിയ ആരാധകരെ അഭിസംബോധന ചെയ്യുമ്പോഴാണ് ആരാധകരുടെ തള്ളിക്കയറ്റത്തില്‍ കമ്പി വേലിക്കെട്ട് തകര്‍ന്നത്. ഉടന്‍ തന്നെ താരം കമ്പിവേലിക്കെട്ട് താങ്ങി നിര്‍ത്തിയതോടെ താരത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും വേലിക്കെട്ട് താങ്ങി നിര്‍ത്തി. ഷൂട്ടിന്റെ ഇടവേളയില്‍ ചെറിയ ചാല്‍ ചാടിക്കടന്ന് ആരാധകര്‍ക്ക് അരികിലേക്ക് താരം എത്തുകയായിരുന്നു.

എന്നാല്‍ പെട്ടെന്നാണ് വേലി തകര്‍ന്ന് വീഴാന്‍ തുടങ്ങിയത്.  ആരാധകരെ സംരക്ഷിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Read more topics: # vijay rescue at location
vijay rescue at location

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES