തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡയിയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മാസത്തില്‍ ഒരിക്കല്‍ ആരാധകരോടൊപ്പം സമയം ചെലവിടാനുള്ള തന്റെ തീരുമാനം നടപ്പാക്കിയിരിക്കുകയാണ് വിജയ്.
നവംബര്‍ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു താരം. ഇതിനു പിന്നാലെ ഇപ്പോള്‍ ഡിസംബറിലും താരം ഫാന്‍ മീറ്റ് സംഘടിപ്പിച്ചിരിക്കുകയാണ്. ചെന്നൈയ്ക്കടുത്ത് പനയൂരിലുളള വീട്ടില്‍ വെച്ചാണ് മക്കള്‍ ഇയക്കം ഫാന്‍ ക്ലബ്ബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ജില്ലകളിലുളള അംഗങ്ങളെയും അഡ്മിസിസ്‌ട്രേറ്റേഴ്‌സിനെയും വിളിച്ചായിരുന്നു താരം കൂടിക്കാഴ്ച നടത്തിയത്.
ആരാധകര്‍ക്കൊപ്പം വിജയ് നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭിന്നിശേഷിക്കാരനായ തന്റെ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പൊങ്കലിനോടനുബന്ധിച്ച് പുതിയ ചിത്രമായ വരിശ് റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിക്കുകയും നിരവധി സീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്ത വിജയ് മക്കള്‍ ഇയക്കത്തെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കാനും ആരാധകരുമായുളള കൂടിക്കാഴ്ചകള്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ഈയടുത്ത് താരം സിനിമ സേഖലയില്‍ 30 വര്‍ഷം പിന്നിട്ടപ്പോള്‍ 30 കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കിയത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന കാര്യമായിരുന്നു. അതുപോലെ തന്റെ ആരാധകരെയും താരം മറക്കാറില്ല. ഇപ്പോഴിതാ മാസത്തിലൊരിക്കല്‍ തന്റെ ആരാധകരോടൊത്ത് ചെലവഴിക്കാനുളള തീരുമാനം നടപ്പാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം വിജയ്.