നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ സംരംഭത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണ് നടന്‍. തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളില്‍ വായനശാല തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം നേതൃത്വത്തിലാണ് വായനശാലകള്‍ നിര്‍മ്മിക്കുന്നതിനായി നേതൃത്വം നല്‍കുക.
ഇതിനുള്ള പുസ്തകങ്ങള്‍ വാങ്ങിക്കഴിഞ്ഞുവെന്നും ഉടന്‍ വായനശാല പ്രവര്‍ത്തനം തുടങ്ങുമെന്നും വജയ് മക്കള്‍ ഇയക്കം ചുമതലക്കാര്‍ അറിയിച്ചു. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്കുവാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളെ കാഷ് അവാര്‍ഡ് നല്‍കി വിജയ് ആദരിച്ചിരുന്നു. വിദ്യാര്‍ത്ഥികളോട് വിജയ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു.
വിജയ് 2024ല്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമെന്നും 2026ല്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലിയോയുടെ സക്‌സസ് മീറ്റില്‍ ഇതുസംബന്ധിച്ച സൂചനയും താരം നല്‍കി. വിജയ് മക്കള്‍ ഇയക്കത്തിന് ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.