ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ. മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെയ്ക്കുപുറമെ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻ താരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ട ജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരുമിച്ച് ചടങ്ങുകളിലും യാത്രകള്‍ക്കായുമൊക്കെ പോയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചത്. ഇരുവരുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിങ് ആകാറുണ്ട്. ഇപ്പോൾ വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. നയന്‍താരയുടെ വിരലില്‍ മോതിരം അണിയിച്ചുളള ഒരു ചിത്രമാണ് വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ചത്. മുഖം കാണിക്കുന്നില്ലെങ്കിലും വിഘ്‌നേശിന്‌റെ നെഞ്ചില്‍ കൈവെച്ചുനില്‍ക്കുന്ന നയന്‍താരയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വിരലോട് ഉയിര്‍ കൂട കോര്‍ത്തു എന്ന ക്യാപ്ഷനിലാണ് പുതിയ റൊമാന്റിക്ക് ചിത്രം വിക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.
നാനും റൗഡി താന്‍ സിനിമയുടെ സമയത്താണ് നയനും വിക്കിയും പ്രണയത്തിലായത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. വിജയ് സേതുപതി നായകനായ സിനിമയില്‍ ശ്രദ്ധേയ വേഷത്തിലാണ് നയന്‍താര അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് നടിക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. വിഘ്‌നേഷ് ശിവന്‌റെ എറ്റവും പുതിയ ചിത്രമായ കാത്തുവാക്കുലെ രണ്ട് കാതല്‍ എന്ന ചിത്രത്തിലും നയന്‍ തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിജയ് സേതുപതി തന്നെ നായകനാവുന്ന ചിത്രത്തില്‍ സാമന്തയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.