Latest News

സാരിക്ക് മുകളിൽ കറുത്ത ഷാളു പുതച്ച് ശബ്ദമിടറുന്ന ഗാനവുമായി തുടക്കം; പിന്നാലെ ആത്മവിശ്വാസത്തോടെ ഷാൾ വലിച്ചെറിഞ്ഞ് സുന്ദരിയായി പുഞ്ചിരി കലർന്ന വാക്കുകൾ;ശരീരത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്നവർക്ക് പ്രചോദനമായി വിദ്യാ ബാലന്റെ വീഡിയോ

Malayalilife
സാരിക്ക് മുകളിൽ കറുത്ത ഷാളു പുതച്ച് ശബ്ദമിടറുന്ന ഗാനവുമായി തുടക്കം; പിന്നാലെ ആത്മവിശ്വാസത്തോടെ ഷാൾ വലിച്ചെറിഞ്ഞ് സുന്ദരിയായി പുഞ്ചിരി കലർന്ന വാക്കുകൾ;ശരീരത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്നവർക്ക് പ്രചോദനമായി വിദ്യാ ബാലന്റെ വീഡിയോ

നടിമാർക്ക് അവരുടെ ശരീരഘടന പേരിൽ അധിക്ഷേം ഏല്‌ക്കേണ്ടി വരുന്നത് വാർത്തയാകാറുണ്ട്.ഇത്തരം കളിയാക്കലുകൾക്കും അധിക്ഷേപങ്ങൾക്കും നിരവധി തവണ ഇരയാക്കപ്പെട്ട നടിയാണ് വിദ്യാ ബാലൻ. എന്നാൽ അത്തരം വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി തന്റെ മേഖലയിൽ വിജയം നേടിയ നടി കൂടിയാണ് വിദ്യ. ബോളിവുഡ് നായികമാരെല്ലാം സൈസ് സീറോയുടെ പിറകെ പോകുമ്പോൾ സ്വന്തം തടിയിലും രൂപത്തിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയായ വിദ്യ ഇത്തരത്തിൽ പരിഹസിക്കപ്പെടുന്നവർക്ക് പ്രചോദനമേകുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

ശരീരത്തിന്റെ നിറത്തിന്റെയും വലിപ്പത്തിന്റെയുമെല്ലാം പേരിൽ പരിഹാസമേൽക്കേണ്ടി വന്നവർക്ക് പ്രചോദനമായി മാറുകയാണ് ഇപ്പോൾ വീഡിയോ.ലെറ്റ്‌സ് ടോക്ക് എബൗട്ട് ബോഡി ഷേമിങ് എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

സാരിയുടുത്ത് കറുത്ത ഷാൾ കൊണ്ട് ദേഹം മൂടിയാണ് വീഡിയോയിൽ വിദ്യ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്ക് വികാരാധീനയാകുന്നതും പിന്നീട് ഷാൾ വലിച്ചെറിഞ്ഞ് ആത്മവിശ്വാസത്തോടെ ലോകത്തോട് സംവദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങളിൽ കാണുന്ന പാട്ട് പാടുന്നതും വിദ്യ തന്നെയാണ്.

വീഡിയോ ഏറ്റെടുത്ത് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 
വനിതാ ദിനത്തിൽ സ്ത്രീകൾ നേരിടുന്ന ബോഡി ഷേമിംഗിനെ വിമർശിച്ച് സ്ത്രീകൾക്ക് പ്രചോദനം പകർന്ന് ഇൻസ്റ്റഗ്രാമിൽ വിദ്യ പോസ്റ്റിട്ടിരുന്നു. 'ശരീരത്തെ മാത്രമല്ല നിങ്ങൾ എങ്ങനെയാണോ അത് പോലെ തന്നെ നിങ്ങളുടെ മനസ്സിനേയും ആത്മാവിനേയും സ്നേഹിക്കണം' എന്നാണ് വിദ്യ പറഞ്ഞത്.

Read more topics: # vidya balan vedio body shaming
vidya balan vedio body shaming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES