സിനിമകളില്‍ വളരെ കുറച്ച് നാള്‍ മാത്രം കണ്ട നടിയാണ് വിദ്യ ഉണ്ണി. ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടര്‍ന്ന് സിനിമാ രം?ഗത്തേക്ക് കടന്ന് വന്ന വിദ്യ പക്ഷെ അഭിനയം കരിയറായി തെരഞ്ഞെടുത്തില്ല. 2011 ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ലൗ എന്ന സിനിമയിലൂടെയാണ് വിദ്യ സിനിമാ രം?ഗത്ത് തുടക്കം കുറിക്കുന്നത്. സിനിമ വന്‍ ഹിറ്റായെങ്കിലും പിന്നീട് വലിയ അവസരങ്ങള്‍ വിദ്യ ഉണ്ണിയെ തേടി വന്നില്ല.
ഇപ്പോള്‍ അമ്മയായതിന്റെ സന്തോഷം സമൂഹമാധ്യമം വഴി പങ്കുവെച്ചിരിക്കുകയാണ് താരം. 'അവള്‍ വന്നു, ഞങ്ങളുടെ വിലപ്പെട്ട അത്ഭുതം, ഞങ്ങളുടെ കുടുംബം വലുതായി 'എന്ന കുറിപ്പോടെയാണ് വിദ്യ സന്തോഷം പങ്കുവെച്ചത്. പെണ്‍കുട്ടിയാണ് ജനിച്ചത്.
നേരത്തെ ജെന്‍ഡര്‍ റിവീലിങ്ങ് വീഡിയോയിലൂടെ പെണ്‍കുട്ടിയാണ് പിറക്കാന്‍ പോകുന്നതെന്ന് വിദ്യയും ഭര്‍ത്താവ് സഞ്ജയും ആരാധകരെ അറിയിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം ആഘോഷമായാണ് ജെന്‍ഡര്‍ റിവീലിങ്ങ് നടത്തിയത്.
കുഞ്ഞിന്റെ കൈ ചേര്‍ത്തുപിടിച്ചു കൊണ്ടുളള ചിത്രം പ്കുവെച്ചുകൊണ്ടണ് വിദ്യ സന്തോഷവാര്‍ത്ത അറിയിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തുന്നത്.
2019 ലാണ് വിദ്യ വിവാഹിതയാകുന്നത്. സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭര്‍ത്താവ്. സിംഗപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്