Latest News

എന്റെ ദിവസം എത്ര മോശമായിരുന്നാലും ചെറിയൊരു ബേബി കിക്ക് മതി ഞാന്‍ ഓക്കെയാവാന്‍;നിറവയറിലുള്ള ചിത്രം പങ്കുവെച്ച് വിദ്യ ഉണ്ണി കുറിച്ചത്

Malayalilife
 എന്റെ ദിവസം എത്ര മോശമായിരുന്നാലും ചെറിയൊരു ബേബി കിക്ക് മതി ഞാന്‍ ഓക്കെയാവാന്‍;നിറവയറിലുള്ള ചിത്രം പങ്കുവെച്ച് വിദ്യ ഉണ്ണി കുറിച്ചത്

നടിയും നര്‍ത്തകിയുമായ വിദ്യ ഉണ്ണി അമ്മ ആകാനുളള തയാറെടുപ്പിലാണ്. താനൊരു അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്തയാണ് വിദ്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഞങ്ങളുടെ കുടുംബം വലുതാവുകയാണ്, റൗഡി ബേബി വൈകാതെ എത്തുമെന്നായിരുന്നു വിദ്യ പറഞ്ഞത്. താരങ്ങളും ആരാധകരുമെല്ലാം വിദ്യയ്ക്ക് ആശംസ അറിയിച്ചിരുന്നു.

അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യ ഉണ്ണി. ഗര്‍ഭിണിയായ ശേഷവും ജിമ്മില്‍ പോവുന്നതിനെക്കുറിച്ചും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം വിദ്യ വാചാലയായിരുന്നു. അമ്മയുടെ ആരോഗ്യവും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ ചെയ്യുന്നത് ആരും അനുകരിക്കരുത്. സ്വന്തം ശരീരത്തിന് പറ്റുന്ന തരത്തിലുള്ള വ്യായാമം മാത്രമേ ചെയ്യാവൂ. ഡോക്ടറുടെയും ട്രെയിനറുടെയും കൃത്യമായ നിര്‍ദേശം പാലിച്ചാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്നും വിദ്യ വ്യക്തമാക്കിയിരുന്നു.

പിന്നീട് വിദ്യ സീമന്തം ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. എല്ലാം മനോഹരമാക്കി കൊണ്ടുപോവുന്നതില്‍ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ദിവസങ്ങളും ആഹ്ലാദമാക്കുന്നതില്‍ ഒരുപാട് സന്തോഷം. റൗഡി ബേബിക്കായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍' , ഭര്‍ത്താവിനോട് ചേര്‍ന്നുനിന്നുളള ചിത്രത്തിനൊപ്പം വിദ്യ കുറിച്ചത്.. ഡാഡ് ജ്യോക്സൊക്കെ പറയാന്‍ തുടങ്ങിക്കോളൂ എന്നും വിദ്യ കുറിച്ചിരുന്നു.

ഇപ്പോഴിതാ, വിദ്യ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.നിറവയറില്‍ അതീവ സന്തോഷത്തോടെയായി ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയും വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്റെ ദിവസം എത്ര മോശമായിരുന്നാലും ചെറിയൊരു ബേബി കിക്ക് മതി ഞാന്‍ ഓക്കെയാവാന്‍ എന്നായിരുന്നു ക്യാപ്ഷന്‍. 

2019 ആണ് വിദ്യയും സഞ്ജയ് വെങ്കിടേശ്വരുമായുളള വിവാഹം നടക്കുന്നത്. ചെന്നൈ സ്വദേശിയായ സഞ്ജയ് സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം സിംഗപൂരിലാണ് വിദ്യ.

കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഡോക്ടര്‍ ലൗവിലൂടെയാണ് വിദ്യ സിനിമയിലേക്ക് പ്രവേശിച്ചത്. കൊല്ലം അമൃത എഞ്ചിനിയറിംഗ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു വിദ്യ ഡോക്ടര്‍ ലൗവില്‍ അഭിനയിക്കുന്നത്. പിന്നീട് സിനിമയില്‍ നിന്ന് വിട്ടുനിന്നുവെങ്കിലും നൃത്ത വേദികളില്‍ സഹോദരിയോടൊപ്പം സജീവമായിരുന്നു താരം. എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ വിദ്യ ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.       

Read more topics: # വിദ്യ ഉണ്ണി
vidhya unni share pregnency photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES