നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സമൂഹമാധ്യമങ്ങളിലാകെ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഇനി പ്രത്യേക അന്വേഷണ സംഘമാണ് കേസ്അന്വേഷിക്കുക. ഇക്കുറി വനിത മാഗസിന്‍ ഇതിനിടെ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രവും വിശേഷങ്ങളും ഉള്‍പ്പെടുത്തിയാണ് പുറത്തിറങ്ങുന്നത്. നിരവധി പേരാണ് ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഉള്‍പ്പെടുന്ന കവര്‍ ചിത്രം പങ്കുവെച്ച് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
നിരവധി പേര്‍ ആണ് വനിത, വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനെ തന്നെ പരിഹസിച്ച് രംഗത്ത് എത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ഒരാളെ വെള്ള പൂശി കാണിക്കാനുള്ള മനോരമയുടെ ശ്രമമാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്. ഇപ്പോഴും ദിലീപ് തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നോ ഉണ്ടെന്നോ വ്യക്തമാകാത്ത സാഹചര്യത്തില്‍ വനിതയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഈ വെള്ള പൂശല്‍ ശ്രമം മലയാളികളെയും ജുഡീഷ്യറിയെയും വെല്ലുവിളിക്കുന്നതും തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ്.
വലിയ വിമര്‍ശനങ്ങളാണ് ദിലീപും വനിത മാഗസിനും കവര്‍ ചിത്രം പ്രത്യക്ഷപ്പെട്ടത് മുതല്‍ നേരിടേണ്ടി വരുന്നത്. വനിതയുടെ ഈ കച്ചവട മനോഭാവത്തിന് എതിരെ പല പ്രമുഖരും രംഗത്ത് എത്തി. സംഭവത്തില്‍ അഡ്വ. ജയശങ്കര്‍ പങ്കുവെച്ച പരിഹാസം ഏറെ ശ്രദ്ധേയമാണ്. നാളെ പുറത്തിറങ്ങുന്നു.. ജനപ്രിയ നായകന്‍ വനിതയുടെ യഥാര്‍ത്ഥ സുഹൃത്തും മാമന്‍ മാത്യുവിന്റെ വഴികാട്ടിയും എന്നാണ് ജയശങ്കര്‍ പരിഹസിച്ചത്.
ഇന്റര്‍വ്യൂ അച്ചടിച്ചു വന്നത് ഒരു സിനിമ മാഗസിനില്‍ ആണേല്‍ പോലും ഇത്ര വിമര്‍ശനം ഉണ്ടാവില്ലായിരുന്നു. ഇതൊരു സിനിമ മാഗസിന്റെ കവര്‍ അല്ല, വനിതകളുടെ സുഹൃത്തും വഴി കാട്ടിയും എന്നു പേരുമിട്ടു, റേപ്പ് കേസില്‍ വിചാരണ നേരിടുന്ന ആളുടെ ഫോട്ടോ എടുത്തു കളര്‍ഫുള്‍ കവര്‍ പേജുമടിച്ചു പരസ്യം ചെയ്തു വിറ്റഴിക്കുന്നതിനെ ആണ് ഇവിടെ വിമര്‍ശിക്കുന്നത് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. പലരും രംഗത്ത് എത്തിയത് വനിതകള്‍ക്ക് വഴികാട്ടിയാകുന്നു എന്ന് വീമ്പ് പറയുന്ന വനിത് ഒരു നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാക്കാരന്‍ ആണെന്നോ അല്ലെന്നോ തെളിയാത്ത ദിലീപിനെ മഹത്വത്കരിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് .