ആക്ഷന്‍ ക്വീനിന്റെ തിരിച്ചുവരവ്; ചുവന്ന ഗൗണില്‍  ഇട്ടിയാന'മായി വാണി വിശ്വനാഥ്;'റൈഫിള്‍ ക്ലബ്' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 ആക്ഷന്‍ ക്വീനിന്റെ തിരിച്ചുവരവ്; ചുവന്ന ഗൗണില്‍  ഇട്ടിയാന'മായി വാണി വിശ്വനാഥ്;'റൈഫിള്‍ ക്ലബ്' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്' അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന വാണി വിശ്വനാഥിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധനേടുന്നു. ഇട്ടിയാനം എന്നാണ് കഥാപാത്രത്തിന്റെ പേര്. ചുവന്ന ഗൗണില്‍ നിറ ചിരിയുമായാണ് വാണി വിശ്വനാഥ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. 

മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തുള്ള വാണി വിശ്വനാഥ് 2014ന് ശേഷം അഭിനയ രംഗത്തുനിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം വാണി പ്രധാന വേഷത്തിലെത്തുന്ന ഒന്നിലേറെ സിനിമകളാണ് പുറത്തിറങ്ങുന്നത്. 'റൈഫിള്‍ ക്ലബി'ല്‍ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു വേഷപ്പകര്‍ച്ചയിലാണ് താരം എത്തുന്നതെന്നാണ് സൂചന. ഇട്ടിയാനം എന്ന ഈ കഥാപാത്രം ഏത് രീതിയിലുള്ളതായിരിക്കുമെന്നാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച.   

പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസര്‍, സുരഭി ലക്ഷ്മിയുടെ സൂസന്‍, ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാന്‍ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 

വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രമാണ് വാണിയുടെതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം. ഇരു ചിത്രങ്ങള്‍ക്കും പുറമെ മലയാളത്തില്‍ 'ദി ക്രിമിനല്‍ ലോയര്‍' എന്ന ചിത്രത്തിലും വാണി വിശ്വനാഥ് എത്തുന്നുണ്ട്. ചിത്രത്തില്‍ ബാബുരാജിന്റെ നായികയായിട്ടാണ് വാണി വിശ്വനാഥ് എത്തുന്നത്. നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്.

അതേസമയം തെലുങ്കിലും വാണി വിശ്വനാഥിന്റെതായി ചിത്രങ്ങള്‍ എത്തിയിരുന്നു. 2020 ല്‍ റിലീസ് ചെയ്ത 'ഒരേയ് ബുജ്ജിക', 2024 ല്‍ റിലീസ് ചെയ്ത 'രാജധാനി ഫയല്‍സ്' എന്നിവയായിരുന്നു തിയേറ്ററുകളില്‍ വാണിയുടേതായി ഒടുവിലെത്തിയ തെലുങ്ക് ചിത്രങ്ങള്‍.

vani viswanath come back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES