Latest News

കേസ് അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായായാലും മനുഷത്വമില്ലായ്മയും നീതി നിഷേധവുമാണ്; കേസിലെ മുഴുവന്‍ പ്രതികള്‍ക്കും മാതൃകാപരമായ ശിക്ഷ ലഭിക്കണം; വാളയാറിലെ സഹോദരികള്‍ക്കായി പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

Malayalilife
കേസ് അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായായാലും  മനുഷത്വമില്ലായ്മയും നീതി നിഷേധവുമാണ്; കേസിലെ മുഴുവന്‍ പ്രതികള്‍ക്കും മാതൃകാപരമായ ശിക്ഷ ലഭിക്കണം; വാളയാറിലെ സഹോദരികള്‍ക്കായി പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

വാളയാറില്‍ പീഡനത്തിനിരായായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്കായി ശബ്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പീഡനത്തിനിരയായ കേസിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ട സംഭവത്തിലാണ് ഉണ്ണി മുകുന്ദന്‍ പ്രതികരണം രേഖപ്പെടുത്തുന്നത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചക്കെതിരേയും താരം പ്രതികരിക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി പ്രതകരണവുമായി രംഗത്തെത്തിയത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കേസ് അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായായാലും  മനുഷത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍ , തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.

മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് .
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.

valayar sisters murder unni mukunthan reaction

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES