വിഘ്‌നേഷിനൊപ്പം നയന്‍താര അമ്പലങ്ങള്‍ കയറിയിറങ്ങിയത് വെറുതെയല്ല; ആ സത്യം വെളിപ്പെടുത്തി ഉര്‍വ്വശി

Malayalilife
 വിഘ്‌നേഷിനൊപ്പം നയന്‍താര അമ്പലങ്ങള്‍ കയറിയിറങ്ങിയത് വെറുതെയല്ല; ആ സത്യം വെളിപ്പെടുത്തി ഉര്‍വ്വശി

തെന്നിന്ത്യന്‍ ലോകം ആഘോഷമാക്കുന്ന താര ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇവരുടെ വിവാഹത്തിനായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രണയിച്ച് മതിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്നാണ് ഇരുവരും പറയുന്നത്.ഏറ്റവും ഒടുവില്‍ കേട്ടത് ജാതക പ്രകാരം വിഘ്‌നേശിനെ വിവാഹം ചെയ്യാന്‍ നയന്‍താര ചില ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്താനുണ്ട് എന്നായിരുന്നു.

നയന്‍താരയും വിഘ്‌നേശ് ശിവനും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വന്നുകൊണ്ടിരിയ്ക്കുകയും ചെയ്തു. ലോക്ക് ഡൗണിന് മുന്നേ തുടങ്ങിയതാണ് നയന്‍താരയുടെയും വിഘ്‌നേശിന്റെയും ക്ഷേത്ര ദര്‍ശനങ്ങള്‍. എന്നാല്‍ പ്രധാനപ്പെട്ട ഒന്ന് രണ്ട് ക്ഷേത്രങ്ങളില്‍ പോവാനിരിയ്ക്കുമ്പോഴേക്കും ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടു. അതോടെ യാത്ര മുടങ്ങി. 

എന്നാല്‍ ഈ ക്ഷേത്ര ദര്‍ശനങ്ങളുടെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ നടി ഉര്‍വശി വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നയന്‍താരയുടെ ക്ഷേത്ര ദര്‍ശനത്തിന്റെ കാരണം വെളിപ്പെടുത്തിയത്. നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട റോളിലാണ് ഉര്‍വശി എത്തുന്നത്. ആ കഥാപാത്രത്തിന് വേണ്ടി ഉര്‍വശി തന്നെ വേണമെന്നത് നയന്‍താരയുടെ നിര്‍ബന്ധമായിരുന്നുവത്രെ. നയന്‍താരയാണ് തന്റെ പേര് നിര്‍ദ്ദേശിച്ചത് എന്ന് ഉര്‍വശി പറയുന്നു.

 മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ ദൈവമായിട്ടാണ് നയന്‍ എത്തുന്നത്. സിനിമയ്ക്ക വേണ്ടി ചിത്രീകരണ കാലം മുഴുവന്‍ നയന്‍ മത്സ്യ- മാംസാതികള്‍ ഉപേക്ഷിച്ചുകൊണ്ട് വ്രതം അനുഷ്ടിച്ചിരുന്നു എന്ന് ഉര്‍വശി പറയുന്നു. താന്‍ ചില ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകളെല്ലാം ചെയ്തതിനാല്‍ ദേവിയായി അഭിനയിക്കുമ്പോള്‍ ആളുകള്‍ വിമര്‍ശിയ്ക്കുമോ എന്ന ഭയം നയന്‍താരയ്ക്കുണ്ടായിരുന്നുവത്രെ. അതിനാല്‍ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയന്‍താര ദര്‍ശനം നടത്തിയിട്ടുണ്ട് എന്ന് ഉര്‍വശി വെളിപ്പെടുത്തി.

urvashi about nayanthara temple visit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES