Latest News

ന്യത്ത വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് 'ലച്ചു' ; 'എട്ടു വര്‍ഷത്തിനു ശേഷം' എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഫാത്തിമ നിസാര്‍
ന്യത്ത വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് 'ലച്ചു' ; 'എട്ടു വര്‍ഷത്തിനു ശേഷം' എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നൃത്തരംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് ജൂഹി. അതിന്റെ ആഹ്ളാദം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. ചിലങ്കയിട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ലച്ചുവിന്റെ ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു.

ഉപ്പും മുളകും എന്ന  പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ജൂഹി രുസ്തഗി. ബാലചന്ദ്രന്‍ തമ്പിയുടെയും നീലിമയുടെയും രണ്ടാമത്തെ മകളായിട്ടാണ് ജുഹി എത്തുന്നത്. കുറച്ച് കുശുമ്പും കുസൃതിയുമുള്ള ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അതിമനോഹരമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന് അഭിനയത്തിലും മോഡലിങ്ങിലുമുളള താല്‍പര്യം താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ആരാധക പിന്‍ബലമുള്ളതിനാല്‍ ലച്ചു പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പേഴിതാ എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നൃത്തരംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് ജൂഹി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍  നടന്ന ന്യത്ത പരുപാടിയിലാണ് താരം ചിലങ്ക അണിഞ്ഞത്.

ഉപ്പും മുളകും ജനപ്രിയ പരമ്പരയായി മാറിയത് അതിലെ ഓരോ താരങ്ങളുടെയും പ്രകടനം വിലയിരുത്തിയാണ്. ബാലു, നീലു അവരുടെ മക്കള്‍ എന്നിങ്ങനെ ഉപ്പും മുളകിലെയും താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി രുസ്താഗിയ്ക്കാണ് യുവാക്കളുടെ ഏറ്റവും വലിയ സപ്പോര്‍ട്ട് കിട്ടാറുള്ളത്. ലച്ചുവിനെ ആരാധിക്കുന്ന ഒരുപാട് യുവാക്കളാണ് ഇന്ന് കേരളത്തിലുള്ളത്. ഇതിന് മുന്‍പും ലച്ചുവിന്റെ ചിത്രങ്ങള്‍ തരംഗമായിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശി രഘുവീര്‍ ശരണ്‍ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. എറണാകുളത്ത് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് താരം ഉപ്പും മുളകിലേക്ക് എത്തിയത്.

uppum mulakum serial actress juhi new pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES