ആരാധകര്‍ എപ്പോഴും ആകാംഷ നല്‍കി കാത്തിരിക്കുന്ന ചിത്രങ്ങളാണ് മമ്മൂട്ടിയുടേത്. യാത്ര മുതല്‍ പേരന്‍പ് വരെയുള്ള അന്യഭാഷ ചിത്രങ്ങളും മലയാളത്തില്‍ ചിത്രീകരണം തുടരുന്ന മധുരരാജ തുടങ്ങി മമ്മൂട്ടി ചിത്രങ്ങളുടെ നീണ്ട നിരതന്നെയാണ് കാത്തിരിക്കുന്നത്.
ദേശിയഅവാര്‍ഡ് വരെ ഉറപ്പിക്കാന്‍ കഴിയുന്ന പ്രകടനമാണ് പേരമ്പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി കാഴ്ചവെക്കുന്നത്. അമുദവന്‍ എന്ന ഡ്രൈവര്‍ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ താരം അവതരിപ്പിക്കുന്ന ക്യാരറ്റര്‍ റോളാണ് ഏറെ ശ്രദ്ധേയം.
ഇതിനോടകം തന്നെ രാജ്യന്തര ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അന്വഭാഷ ചിത്രങ്ങളില്‍ വെന്നിക്കൊടി പാറിച്ച മമ്മൂട്ടിയുടെ പേരമ്പും വിജയക്കൊടി പാറുമെന്നാണ് കണക്കുകൂട്ടല്‍. തെന്നിന്ത്യയിലൂടനീളം ചിത്രങ്ങളുനമായിട്ടാണ് 2019നെ മമ്മൂട്ടി വരവേല്‍ക്കുന്നത്. മലയാളത്തില്‍ മധുരരാജയാണ് പ്രതീക്ഷയെങ്കില്‍ തമിഴില്‍ പേരമ്പാണ്, തെലുങ്കില്‍ വൈ.എസ് രാജശേഖര റെഡ്ഡിയായി എത്തുന്ന യാത്രയുടെ റീലീസിങ്ങിനായി മലയാളികളെ പോലെ തന്നെ തെലുങ്ക് സിനിമാ ലോകവും കാത്തിരിക്കുന്നുണ്ട്.
ആന്ധ്രയുടെ എക്കാലത്തേയും മികച്ച മുഖ്യമന്ത്രിയായിരുന്ന രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്നതോടെ അംബേക്കറിനും പഴശിരാജക്കും ശേഷം ബയോപിക്ക് നായകനായി എത്തുന്ന മമ്മൂട്ടിയുടെ ഈ വേഷപ്പകര്‍ച്ചയും തെന്നിന്ത്യ കീഴടക്കുമെന്നാണ് പ്രതീക്ഷ. സിനിമ തമിഴിലും ഡബ്ബ് ചെയ്ത് എത്തും. മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കും ഈ വേഷം പറ്റില്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവ് പറയുന്നത്.
വൈശാഖ് ചിത്രം മധുരരാജയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു പോക്കിരിരാജയുടെ രണ്ടാം വരവ് ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. ഇതിഹാസ നായകനായി മമ്മൂട്ടി എത്തുന്ന ചിത്രം മാമാങ്കവും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ചരിത്രസിനിമയില്‍ ചന്തുവിനും പഴശ്ശിക്കും ശേഷം മികച്ച റോളിലായിരിക്കും മമ്മൂട്ടി എത്തുക.
സജീവ് പിള്ളയുടെ തിരക്കഥയിലും സംവിധാനത്തിലും എത്തുന്ന ചിത്രത്തില്‍ ഇന്ത്്യയിലെ തന്നെ പ്രമുഖരായ ടെക്‌നീഷ്്യന്‍സാകും അണി നിരക്കുക. പേരിലൂടെ മാത്രം പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ എത്തുന്ന ഉണ്ടഡയില്‍ പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുക. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കാസര്‍ഗോഡ് പുരോഗമിക്കുകയാണ്. ബിഗ്ബിക്ക് ശേഷം ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി എത്തുന്ന ചിത്രം ബിലാലിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം അമീറുമായി ഒന്നിക്കുന്ന ചിത്രം അണിയറയിലുണ്ട്. പഞ്ചവര്‍ണ തത്തക്ക് ശേഷം രമേശ് പിശാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നതും.
ശങ്കര്‍ രാമകൃഷ്ണന്റെ ചിത്രമായ പതിനെട്ടാം പടിയില്‍ മമ്മൂട്ടി അധോലാക നായകനായി എത്തുമ്പോള്‍ ഇതും പ്രതീക്ഷ മങ്ങിപ്പിക്കുന്നില്ല. സ്ഥിരീകരണമില്ലെങ്കിലും കോട്ടയം കുഞ്ഞച്ചനും കുഞ്ഞാലിമരക്കാറും, കര്‍ണനുമെല്ലാം മമ്മൂട്ടിയെ മുന്‍നിര്‍ത്തി ഇറങ്ങുന്ന ചിത്രങ്ങളാകും.