Latest News

സംവിധായകന്‍ ഉണ്ണി ആറന്മുള അന്തരിച്ചു; വിട പറഞ്ഞത് ഉര്‍വശിയുടെ ആദ്യ മലയാള ചിത്രമായ എതിര്‍പ്പുകളുടെ സംവിധായകന്‍ 

Malayalilife
സംവിധായകന്‍ ഉണ്ണി ആറന്മുള അന്തരിച്ചു; വിട പറഞ്ഞത് ഉര്‍വശിയുടെ ആദ്യ മലയാള ചിത്രമായ എതിര്‍പ്പുകളുടെ സംവിധായകന്‍ 

സംവിധായകന്‍ ഉണ്ണി ആറന്മുള (77) വിടപറഞ്ഞു. നിര്‍മാതാവും ഗാനരചയിതാവുമായിരുന്നു ഉണ്ണി ആറന്മുള എന്ന കെ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍. ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തിയത്. 1984 ല്‍ ആയിരുന്നു ഈ ചിത്രം പുറത്തുവന്നത്. 1987-ല്‍ സ്വര്‍ഗം എന്ന ചിത്രവും സംവിധാനം ചെയ്തു. കമ്പ്യൂട്ടര്‍ കല്യാണം ആയിരുന്നു അവസാന ചിത്രം. ചിത്രം റിലീസ് ചെയ്തില്ല.

ഡിഫന്‍സ് അക്കൗണ്ട്സില്‍ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണി ആറന്മുള. സിനിമയോടുള്ള ഇഷ്ടം കൊണ്ട് ജോലി ഉപേക്ഷിച്ചു. സാമ്പത്തിക ശാസ്ത്രത്തില്‍ കോഴഞ്ചേരി സെന്റ്തോമസ് കോളജില്‍ നിന്നും ബിരുദവും, തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 

അവിവാഹിതനായിരുന്നു. ചെങ്ങന്നൂരിലെ ലോഡ്ജില്‍ വച്ച് ബുധനാഴ്ച വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പില്‍.

unni aranmula passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES