ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' ടൊവിനോ; റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രത്തിന്റെ പുതിയ ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' ടൊവിനോ; റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രത്തിന്റെ പുതിയ ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്ത്

ന്റെ ഉമ്മാന്റെ പേരിന് ശേഷം ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അന്നാ ജോസെഫിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. സമീറ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .

സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്ന് നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ചലച്ചിത്രകാരന്റെ വേഷമാണ് നായകനായ ടൊവിനോക്കുള്ളത്. അനു സിത്താരയാണ് നായിക. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം.

സംഗീതം ബിജിബാല്‍. മധു അമ്ബാട്ടിന്റെതാണ് ക്യാമറ. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

tovino tomas new movie character poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES