യുവസംവിധായകനെ സിനിമാ സ്റ്റൈലില്‍ തൊഴിച്ച് ടൊവിനോ തോമസ്; വീഡിയോ വൈറല്‍

Malayalilife
topbanner
യുവസംവിധായകനെ സിനിമാ സ്റ്റൈലില്‍ തൊഴിച്ച് ടൊവിനോ തോമസ്; വീഡിയോ വൈറല്‍

രു യുവസംവിധായകനോട് ടൊവിനോ ചെയ്യുന്നത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. പുതിയ സിനിമ എടുക്കാന്‍ ഇരിക്കുന്ന ജിതിന്‍ ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചതാണ് ഇങ്ങനെ. ഒപ്പം ഒരു വീഡിയോയും. ടൊവീനോയേ നായകനാക്കി സിനിമ ചെയ്യാന്‍ കാത്തിരിക്കുന്ന യുവ സംവിധായകനാണ് ജിതിന്‍ ലാല്‍.

ആ വീഡിയോ കണ്ടാല്‍ ആരായാലും ഇങ്ങനെയൊക്കെ ചോദിച്ച് പോകും. ഫോണില്‍ സംസാരിച്ച് കൊണ്ട് വെറുതെ നടന്ന് പോകുന്ന സംവിധായകനെ പിന്നില്‍ നിന്നും വന്ന് തൊഴിക്കുകയാണ് ടൊവിനോ.

എന്നാല്‍ സംഭവം അത്ര സീരിയസൊന്നുമല്ല. എപ്പോഴും ചെയ്യുന്ന പോലെ ടൊവിനോ വെറുതെ ഒരു രസത്തിന് ചെയ്യതതാണിത്. വീഡിയോ മുഴുവന്‍ കണ്ടാല്‍ ഇത് മനസ്സിലാകുകയും ചെയ്യും.

ടൊവീനോ നായകനായ ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ച് ആളാണ് ജിതില്‍ ലാല്‍. ടൊവിനോ ചിത്രത്തിലൂടെ തന്നെ ആദ്യ സംവിധാനത്തിന ഒരുങ്ങുകയാണ്. ലെന, നൈല, വമിഖ എന്നിവര്‍ ഉള്‍പ്പെട്ട് ബോധി, ഗതി, മുക്തി എന്ന ആല്‍ബം സംവിധാനം ചെയ്യതത് ജിതിനാണ്.

ആല്‍ബം ഉടന്‍ തന്നെ റിലീസിനാകും. മരവൈരി എന്ന ആല്‍ബം ഇറ്റലിയിലെ സ്വതന്ത്ര ചലച്ചിത്ര മേളയായ മിലിറ്റാലോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

Read more topics: # tovino thomas funny video
tovino thomas funny video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES