Latest News

ബംഗാളി നായരുടെ ചായക്കടയില്‍ വിനായകനും സുരാജും തമ്മിലിടഞ്ഞു;സംഭവം തെക്ക് വടക്ക് സിനിമയില്‍ 

Malayalilife
 ബംഗാളി നായരുടെ ചായക്കടയില്‍ വിനായകനും സുരാജും തമ്മിലിടഞ്ഞു;സംഭവം തെക്ക് വടക്ക് സിനിമയില്‍ 

നാട്ടില്‍ സുപരിചിതനായബംഗാളി നായരുടെ ചായക്കടയില്‍ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകള്‍ കൊണ്ട് മലയാള സിനിമയില്‍ പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുകയാണ് 'തെക്ക് വടക്ക്' സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ ആമുഖ ടീസറുകള്‍ മലയാളത്തില്‍ ആദ്യാനുഭവമാണ്.

''കെഎസ്ഇബി എഞ്ചിനീയറായ മാധവനും അരി മില്‍ ഉടമ ശങ്കുണ്ണിയും നമുക്ക് പരിചിതരായ കഥാപാത്രങ്ങളാണ്. നമ്മുടെ ചുറ്റുപാടും അവരെ പലരിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ആ ഒരു പരിചയം ഇരുവരോടും ഉണ്ടാകാന്‍ ആമുഖ ടീസറുകളിലൂടെ സാധിച്ചു. മുഖരൂപം, ശരീര ഭാഷ എന്നിവയാണ് മുന്‍ ടീസറുകളിലൂടെ വ്യക്തമായത്. ബംഗാളി നായര്‍ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചായക്കടിയിലാണ് പുതിയ ടീസറിലെ നിമിഷങ്ങള്‍''- നിര്‍മ്മാതാക്കളായ അന്‍ജന ഫിലിപ്പും വി.എ ശ്രീകുമാറും പറഞ്ഞു. 

ജയിലറിനു ശേഷം വിനായകന്‍ ശ്രദ്ധേയമായ വേഷത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം എത്തുന്ന സിനിമയുടെ ആമുഖ വീഡിയോകള്‍ തമിഴ് പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. 

ജെല്ലിക്കെട്ട്, നന്‍പകല്‍ നേരത്ത് മയക്കം, ചുരുളി- തുടങ്ങിയ സിനിമയുടെ രചയിതാവും നോവലിസ്റ്റുമായ എസ്. ഹരീഷിന്റെ രചനയില്‍ പ്രേംശങ്കര്‍ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് സിനിമയുടെ ആമുഖ ടീസറുകള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. 

കെഎസ്ഇബി എഞ്ചിനീയറായി റിട്ടയേര്‍ഡായ മാധവനായി വിനായകനും അരിമില്‍ ഉടമ ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമ്മൂടും വേഷമിടുന്നു. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന തമാശകളാണ് തെക്ക് വടക്ക് സിനിമയെന്ന് വ്യക്തമാകുന്നതാണ് ടീസറുകള്‍.

മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് സിനിമകളുടെ സഹനിര്‍മ്മാതാവായ അന്‍ജ ഫിലിപ്പും ഒടിയന്‍ സിനിമയുടെ സംവിധായകനും പരസ്യ ബ്രാന്‍ഡിങ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി രൂപീകരിച്ച സിനിമാ നിര്‍മ്മാണ സംരംഭത്തിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്.

കോട്ടയം രമേഷ്, മെറിന്‍ ജോസ്, മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, വിനീത് വിശ്വം, സ്‌നേഹ, ശീതള്‍, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു.
ലഷ്മി ശ്രീകുമാറിന്റേതാണു വരികള്‍
 അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി.  രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍,  
മേക്കപ്പ് - അമന്‍ചന്ദ്ര.
കോസ്റ്റും - ഡിസൈന്‍ അയിഷ സഫീര്‍.
[ കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനില്‍ ആമ്പല്ലൂര്‍
പ്രൊഡക്ഷന്‍ മാനേജര്‍ - ധനേഷ് കൃഷ്ണകുമാര്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് ഷെമീജ് കൊയിലാണ്ടി.
പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍- സജി ജോസഫ്.
പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
വാഴൂര്‍ ജോസ്.

thekku vadakku teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES