മമ്മൂക്കയാണ് അഭിനയിക്കുന്നത് എന്ന കേട്ടപ്പോ തന്നെ ഞാന്‍ വേറെ ഒന്നും ആലോചിച്ചില്ല; പിന്നീട് ആണ് കഥയും സംവിധായകനെ കുറിച്ചുമൊക്കെ കേള്‍ക്കുന്നത്; മനസ്സ് തുറന്ന് നടി മഞ്ജു വാര്യർ

Malayalilife
മമ്മൂക്കയാണ് അഭിനയിക്കുന്നത് എന്ന കേട്ടപ്പോ തന്നെ ഞാന്‍ വേറെ ഒന്നും ആലോചിച്ചില്ല; പിന്നീട് ആണ് കഥയും സംവിധായകനെ കുറിച്ചുമൊക്കെ കേള്‍ക്കുന്നത്; മനസ്സ് തുറന്ന് നടി  മഞ്ജു വാര്യർ

സെക്കന്റ് ഷോയോട് കൂടി നാളെ മുതൽ ദി പ്രീസ്റ് തീയേറ്ററുകളിൽ എത്തുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. സസ്പെൻസ് ത്രില്ലെർ ആണ് ചിത്രമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ട്രെയ്‌ലറും ടീസറുമെല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിന്റെ പ്രസ് മീറ്റിൽ ഈ സിനിമയിൽ നടി മഞ്ജു വാരിയർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ.മോളിവുഡിന്റെ ലേഡിസൂപ്പർസ്റ്റാർ എന്നാണ് മഞ്ജുവിനെ അറിയപ്പെടുന്നത്. 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യർ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ ദി പ്രിസ്റ്റിലെ വേഷത്തെ കുറിച്ചും മമ്മൂക്കയെ കുറിച്ചുമാണ് താരം പറഞ്ഞിരിക്കുന്നത്. 

മമ്മൂക്കയും ലാലേട്ടനും എന്താണോ അങ്ങനെ തന്നെയായി നില്‍ക്കുന്നതിന് അതിന്റേതായ കാരണമുണ്ട്. രണ്ടുപേര്‍ക്കും അവരവരുടേതായിട്ടുള്ള, യൂനീക്കായിട്ടുള്ള പേഴ്‌സണാലിറ്റിയുണ്ട്. ഇത് എല്ലാവര്‍ക്കും അറിയാം. മലയാള സിനിമയുടെ രണ്ട് വലിയ തൂണുകളാണ് ഇരുവരുമെന്നും മഞ്ജു വാര്യർ പറഞ്ഞു. നേരത്തെ നൽകിയ അഭിമുഖങ്ങളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിയാത്തതിന്റെ ദുഃഖം മ‍ഞ്ജു വാര്യർ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഞാൻ അഭിനയം തുടങ്ങിയ കാലം മുതലെ കേൾക്കുന്ന ചോദ്യമാണ് എന്താണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത് എന്ത് എന്നുള്ളത്. ആ ഭാഗ്യത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഞാൻ മറുപടി പറയാറുള്ളത്. ഇപ്പോൾ അത് നടന്നിരിക്കുകയാണ്. 2019ല്‍ ബി ഉണ്ണികൃഷ്ണനാണ് ഈ സിനിമയെ കുറിച്ച് എന്നോട് പറയുന്നത്. മമ്മൂക്കയാണ് അഭിനയിക്കുന്നത് എന്ന കേട്ടപ്പോ തന്നെ ഞാന്‍ വേറെ ഒന്നും ആലോചിച്ചില്ല. അപ്പോൾ തന്നെ ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ആണ് കഥയും സംവിധായകനെ കുറിച്ചുമൊക്കെ കേള്‍ക്കുന്നതൊന്നും മഞ്ജു പറയുന്നു.

ഒരു വർഷത്തെ കാത്തിരുപ്പിന് ശേഷം നാളെയാണ് ഏവരും കാത്തിരുന്ന ദി പ്രീസ്റ് ഇറങ്ങാൻ പോകുന്നത്. ചിത്രത്തിൽ ഡിക്റ്ററ്റീവാ വൈദികനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഫാദർ അന്വേഷിക്കുന്ന ആത്മഹത്യ കേസുകളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. മമ്മൂട്ടിയേയും മഞ്ജു വാര്യരേയും കൂടാതെ ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 

the priest new movie manju actress mammokka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES