ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' സിനിമയുടെ എണ്‍പത് ശതമാനവും നുണയാണെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍. പുസ്തകം രചിച്ച സഞ്ജയ് ബാരു അവസരവാദിയാണെന്നും. കാശിന് വേണ്ടി എന്തും ചെയ്യുമെന്നും നാരായണന്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സഞ്ജയ് ബാരുവിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും തികഞ്ഞ അവസരവാദിയായ ഇയാള്‍ നുണകള്‍ വെച്ച് എഴുതിയ ഒരു തേര്‍ഡ് റേറ്റ് പുസ്തകമാണ് 'ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍: ദി മേയ്ക്കിങ് ആന്‍ഡ് അണ്‍മേയ്ക്കിങ് ഓഫ് മന്‍മോഹന്‍ സിങ്' എന്നും നാരായണന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു സഞ്ജയ്. എന്നാല്‍ മാധ്യമ ഉപദേഷ്ടാവിന് കാര്യമായി ഒരു പണിയുമില്ല. അയാള്‍ സര്‍ക്കാരിലെ വലിയൊരാളുമല്ല. സര്‍ക്കാരിന്റെ ഭാഗമായിരുന്നവരോടു ചോദിച്ചുനോക്കാം. അയാള്‍ ആരുമല്ലെന്നും എം.കെ നാരായണന്‍ പറഞ്ഞു.
അഹീെ ഞലമറ അവസാന അങ്കത്തിന് അരങ്ങ് ഒരുങ്ങി; ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രത്തില്‍ ദുല്‍ഖറുമുണ്ടെന്ന് അഭ്യൂഹം
2004 മുതല്‍ 2008 വരെയാണ് അയാള്‍ മാധ്യമ ഉപദേഷ്ടാവായത് രണ്ടാമതും യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് അയാളോട് ആരോ പറഞ്ഞു. അതിനെ തുടര്‍ന്നാണ് രാജി വെച്ചത്. പിന്നീട് 2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കാശ് ഉണ്ടാക്കാനായി ഇങ്ങിനെയൊരു പുസ്തകം രചിക്കുകയായിരുന്നെന്നും നാരായണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അനുപം ഖേര്‍ പ്രധാന വേഷത്തിലെത്തിയ 'ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍' എന്ന ചിത്രം പുറത്തുവന്നത്. ചിത്രം റിലീസിന് മുമ്പ് തന്നെ വന്‍ വിവാദമായിരുന്നു.