തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ മേയ്ക്കിങ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചുംബനരംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്നതിന്റെ മേയ്ക്കിങ് വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചൂടന്‍ ചുംബനരംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ അതീവ ഗ്രാമറസായി ംഎത്തിയ നടിയും ചിത്രത്തിലെ ഹോട്ട് രംഗങ്ങളും ഏറെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
ഹേബ പട്ടേലും അദിത്അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. എന്നാല്‍ മേയ്ക്കിങ് വിഡിയോയ്ക്ക് താഴെ വലിയ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിലും ഭേദം നീല ചിത്രങ്ങളാണെന്നും ഗ്ലാമറിന്റെ പേരില്‍ എന്തുവൃത്തികേടും ചെയ്യാമെന്ന നിലവാരത്തിലായി സിനിമകളെന്നും കമന്റ് ഉണ്ട്. നടി ഹേബയ്‌ക്കെതിരെയും വിമര്‍ശകര്‍ ശബ്ദം ഉയര്‍ത്തുന്നുണ്ട്.
അര്‍ജുന്‍ റെഡ്ഡി, ആര്‍എക്‌സ് 100 എന്നീ സിനിമകള്‍ക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകള്‍ സമാനമായ പ്രമേയമങ്ങളാണ് കഥകളില്‍ സ്വീകരിച്ചുവരുന്നത്.നഷ്ടപ്രണയവും ചുംബനരംഗങ്ങളും ഒഴിച്ചുകൂടാന്‍ പറ്റാത്ത അവസ്ഥയാണ് തെലുങ്കില്‍ ഇപ്പോള്‍.അയോധ്യകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 23ന് റിലീസ് ചെയ്യും