ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിന്റെ പ്രിയങ്കരിയായ സ്വാസിക വിജയ് വിവാഹിതയായത്. സീരിയല്‍ താരമായ പ്രേം ജേക്കബ് ആയിരുന്നു വരന്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അതിനാല്‍ തന്നെ താരം തന്റെ വിവാഹം ആഘോഷമാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ടു നിന്ന വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
തിരുവനന്തപുരത്ത് ബീച്ചില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.ഇവരുവരുടെയും വിവാഹം വളരെ ഗംഭീരമായാണ് നടന്നത്. ഇപ്പോളിതാ വിവാഹത്തിന്റെ ഭാഗമായി സിനിമാ - സീരിയല്‍ താരങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി നടിയും പ്രേമും ഒരുക്കിയ പൂള് പാര്‍ട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതിന്റെ താഴെ വന്ന ചില കമന്റുകള്‍ക്ക് സ്വാസിക മറുപടിയും നല്‍കിയിട്ടുണ്ട്.
സ്വാസികയും പ്രേമും പൂളിനുള്ളില്‍ ചുംബിക്കുന്നതും താരങ്ങള്‍ നൃത്തം ചെയ്യുന്നതും കാണാം. വീഡിയോ പങ്കുവച്ചതിന് പിന്നാലെ ചിലര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അവര്‍ക്ക് നല്ല മറുപടിയും സ്വാസിക നല്‍കിയിട്ടുണ്ട്.
'വെള്ളമടി അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്. ' എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ഇതിന് 'അതെ' എന്ന് നടി മറുപടിയും നല്‍കിയിട്ടുണ്ട്. 'ഇത് മെഗാ സീരിയല്‍ ആണോ തീര്‍ന്നില്ലെ', 'എത്ര നാളത്തേക്ക് ഉണ്ടാകും' എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങള്‍ വീഡിയോയ്ക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ സ്വാസികയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. പലരും ആശംസകളും അറിയിക്കുന്നുണ്ട്.