Latest News

നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല; പരാതി ഡബ്ല്യുസിസിയില്‍ പോയി പറയുന്നത് എന്തിന്? പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ; സിനിമ സുരക്ഷിതമായ തൊഴിലിടം; സ്വാസികയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല; പരാതി ഡബ്ല്യുസിസിയില്‍ പോയി പറയുന്നത് എന്തിന്? പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ; സിനിമ സുരക്ഷിതമായ തൊഴിലിടം; സ്വാസികയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള വ്യക്തിത്വം കൂടിയാണ് സ്വാസികയുടേത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സ്വാസിക മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനയായ ഡബ്ല്യുസിസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമ മേഖലയാണെന്നും സ്ത്രീകള്‍ക്കായി ഡബ്ല്യുസിസിയുടെ ആവശ്യം ഇല്ലെന്നും സ്വാസിക അഭിമുഖത്തില്‍ പറയുന്നു. സ്വാസികയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

'ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞാന്‍ ആദ്യം അവിടെ റിയാക്ട് ചെയ്യും. അതാണ് ആദ്യം സ്ത്രീകളെ പഠിപ്പിച്ച് കൊടുക്കേണ്ടത്. ധൈര്യം നമ്മുടെ ഉള്ളില്‍ നിന്നാണ് വരേണ്ടത്.', 'ഡബ്ല്യുസിസിയില്‍ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മള്‍ ഒരു പരാതിയുമായി ചെന്നാല്‍ ഉടനെ തന്നെ നീതി കിട്ടുന്നുണ്ടോ? ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞു കൂടെ. എന്റെ അനുഭവത്തില്‍ നിന്ന് പറയുകയാണെങ്കില്‍ നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ലെന്നാണ് സ്വാസിക പറഞ്ഞത്.

'എതിര്‍ക്കാനുള്ള ധൈര്യം നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ടതാണ്. 
നമ്മള്‍ ലോക്ക് ചെയ്ത മുറി നമ്മള്‍ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ഫോര്‍സ്ഫുള്ളി റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.

എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് പ്രതികരിച്ച്, എനിക്ക് ഈ ജോലി വേണ്ടായെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക.


നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടിയരിക്കേണ്ടത്. അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടത്. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയാനും. നമുക്ക് വരാനുള്ള നല്ല കാര്യങ്ങളെ കുറിച്ച് ഒന്നും ആലോചിക്കാതെ നോ പറയാന്‍ കഴിയണം. അതായത്, ഞാന്‍ ഈ സിനിമ ചെയ്തു കഴിഞ്ഞാല്‍, ഇത്രയും വലിയ ഹീറോയോട് അഭിനയിക്കാന്‍ കഴിഞ്ഞാല്‍, ഇത്രയും വലിയ സംവിധായകനോടൊപ്പം വര്‍ക്ക് ചെയ്യാന്‍.

ഇത്രയും വലിയ തുക കിട്ടും, എന്നൊക്കെ പറഞ്ഞ് നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച്, ആ സിനിമ ചെയ്തതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് മീറ്റു എന്നൊക്കെ പറഞ്ഞ് വരുന്നതിനോട് ലോജിക്ക് തോന്നുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാല്‍, എനിക്ക് നിങ്ങളുടെ സിനിമ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിവരിക, നമുക്ക് വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോട് കൂടി അവിടെ നിന്നിറങ്ങിപ്പോരണം.

അങ്ങനെ ഒരു സ്ത്രീക്ക് ഏതൊരു ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും ജോലി വേണ്ടാന്ന് വയ്കാകനും രണ്ട് വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുള്ള ഒരു ധൈര്യം ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ട ധൈര്യമാണെന്ന് സ്വാസിക പറഞ്ഞു.

നമ്മളോട് അവര്‍ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിര്‍ക്കാനുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ട് എന്നാണ് സ്വാസിക പറയുന്നത്. നടിയുടെ ഈ പ്രസ്താവന വൈറലായതിന് പിന്നാലെ നിരവധി പേരാണ് നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.


2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമുമായി ബന്ധപ്പെട്ടാണ് ഡബ്ല്യൂസിസിയുടെ രൂപീകരണം. ഡബ്ല്യൂസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിനിമ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗ അനീതികളേക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി കമ്മറ്റി രൂപീകരിക്കപ്പെട്ടു. 2019 ഡിസംബറില്‍ സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട ഹേമകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മലയാള സിനിമയിലെ ലിംഗ അസമത്വങ്ങളേക്കുറിച്ചും കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള വിഷയത്തിലും വെളിപ്പെടുത്തലുണ്ടായി.

Read more topics: # സ്വാസിക.
swasika about wcc

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES