ബോളിവുഡിലെ തന്നെ താരറാണിയും വിശ്വസുന്ദരിയുമാണ് നടി സുസ്മിത സെൻ. ഇന്ത്യയിലേക്ക് ആദ്യ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി കൊണ്ട് വന്ന താരസുന്ദരി കൂടിയാണ് സുസ്മിത. നടിയുടെ ജീവിതത്തില്‍ പതിനെട്ട് വയസില്‍ നേടിയ ഈ അംഗീകാരം പിന്നീടുള്ള ജീവിതത്തിൽ ഏറെ മുതൽക്കൂട്ടായി മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടിയും റോഹ്മാന്‍ ഷോവലിയുമായുള്ള ബന്ധം അവസാനിച്ചു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സമൂഹമാധ്യമങ്ങളില്‍ കൂടി 2018 ലാണ് സുസ്മിത സെന്‍ ആദ്യമായി റോഹ്മാന്‍ ഷോവലിനൊപ്പമുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്, ഇത് ആരാധകരെ ആകാംക്ഷാഭരിതരാക്കി.
താമസിയാതെ, ഇരുവരും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു. അതിനിടെ ഇരുവരും വേര്‍പിരിയുകയാണെന്നും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഊഹാപോഹങ്ങള്‍ വിരാമമിട്ട് സുസ്മിത സെന്‍ രംഗത്തെത്തി.
റോഹ്മാനൊപ്പം ഫൈള്റ്റില്‍ യാത്ര ചെയ്യുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. ചിത്രത്തില്‍ റോഹ്മാന്‍ സുസ്മിതയുടെ തലയില്‍ ചുംബിക്കുന്നതും കാണാം. അത്രയും സന്തോഷത്തോടെയുള്ള ചിത്രമാണെങ്കിലും തികച്ചും ആരാധകരെ നിരാശരാക്കുന്ന കാര്യമാണ് നടി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഏറെ കാലമായി രണ്ടാളും വേര്‍പിരിഞ്ഞിട്ട് എന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്.
ഞങ്ങള്‍ സുഹൃത്തുക്കളായിട്ടാണ് തുടങ്ങിയത്. ഇപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരുന്നു. എന്നാല്‍ റിലേഷന്‍ഷിപ്പ് അവസാനിച്ചിട്ട് കാലം ഒത്തിരിയായി. എങ്കിലും സ്‌നേഹം അവശേഷിക്കുന്നു എന്നടിക്കുറിപ്പോടെയാണ് ചിത്രം പോസ്്റ്റ് ചെയ്തത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. എന്നാല്‍ സുസ്മിത റോഹ്മാനുമൊത്തുള്ള ചിത്രങ്ങളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.