Latest News

തകര്‍പ്പന്‍ ലുക്കില്‍ നടിപ്പിന്‍ മന്നന്‍ സൂര്യ; എന്‍.ജി കെയുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്ത് 

Malayalilife
topbanner
 തകര്‍പ്പന്‍ ലുക്കില്‍ നടിപ്പിന്‍ മന്നന്‍ സൂര്യ; എന്‍.ജി കെയുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്ത് 

സൂര്യ നായകനാകുന്ന ചിത്രം എന്‍ജികെയുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സൂര്യ ചിത്രമാണ് എന്‍ജികെ. എന്‍ജികെ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യ എംഎല്‍എയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.

കാകും മുന്നേട്ര കഴകം പാര്‍ട്ടിയുടെ സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് എന്‍ജെ കുമാരന്‍ എംഎല്‍എ ആയാണ് സൂര്യ വേഷമിടുന്നത്. സൂര്യ ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്നത്.

സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ജഗപതി റാവു, ഇളവരസു, രാജ്കുമാര്‍ ഗണേഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

Read more topics: # surya new movie ngk poster
surya new movie ngk poster

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES