Latest News

ആരെങ്കിലും കാര്യമില്ലാതെ വിമർശിച്ചാൽ പോടാ പുല്ലേ സ്റ്റൈലിൽ മറുപടി പറയണം; തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞപ്പോൾ തൃശൂരിൽ ശ്രീലക്ഷ്മിയെയും കുടുംബത്തെയും വീണ്ടും കാണാനെത്തി സുരേഷ് ഗോപി; പ്രചാരണത്തിനിടെ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഗർഭിണിയുടെ വയറിൽ തൊട്ടനുഗ്രഹിക്കുന്ന വീഡിയോ പ്രചരിച്ചപ്പോൾ വാളെടുത്തവർക്കും ഇനി വായടയ്ക്കാം; മാതൃത്വത്തെ മാനിക്കാനും പഠിക്കാം

Malayalilife
ആരെങ്കിലും കാര്യമില്ലാതെ വിമർശിച്ചാൽ പോടാ പുല്ലേ സ്റ്റൈലിൽ മറുപടി പറയണം; തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞപ്പോൾ തൃശൂരിൽ ശ്രീലക്ഷ്മിയെയും കുടുംബത്തെയും വീണ്ടും കാണാനെത്തി സുരേഷ് ഗോപി; പ്രചാരണത്തിനിടെ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഗർഭിണിയുടെ വയറിൽ തൊട്ടനുഗ്രഹിക്കുന്ന വീഡിയോ പ്രചരിച്ചപ്പോൾ വാളെടുത്തവർക്കും ഇനി വായടയ്ക്കാം; മാതൃത്വത്തെ മാനിക്കാനും പഠിക്കാം

പ്രചാരണവും കഴിഞ്ഞു..വോട്ടെടുപ്പും കഴിഞ്ഞു. സ്ഥാനാർത്ഥികളെല്ലാം തൽക്കാലത്തേക്ക് സ്വസ്ഥരായി. ഇനി മെയ് 23 വരെ കാത്തിരിപ്പ്. പ്രചാരണത്തിനിടെ എന്തൊക്കെ കോലാഹലങ്ങളായിരുന്നു. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഗർഭിണിയുടെ വയറ്റിൽ തൊട്ട് അനുഗ്രഹിക്കുന്ന വീഡിയോ പ്രചരിച്ചപ്പോൾ, അതിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു.

സ്നേഹം നിറഞ്ഞ പ്രവർത്തിയെന്ന് ചിലർ വാഴ്‌ത്തിയപ്പോൾ വിമർശനങ്ങൾ തുടർച്ചയായി ഉന്നയിക്കുകയായിരുന്നു ഒരു കൂട്ടർ. എന്നാൽ, ഈ വിമർശകരുടെ വായടപ്പിച്ചു കൊണ്ട് സുരേഷ് ഗോപി തന്നെ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്തുവന്നു. ഗർഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് താൻ ഗർഭിണിയുടെ വയറിൽതൊട്ടതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഏതായാലും തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞപ്പോൾ എംപി വീണ്ടും ശ്രീലക്ഷ്മിയെയും ഭർത്താവ് വിവേകിനെയും കുടുംബത്തെയും കാണാനെത്തി. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.

 

ഒരുപാട് ഗർഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടിൽ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തിൽ എനിക്ക് ഗർഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണർന്ന് ആ വയറ്റിൽ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തിൽ അത് സാധ്യമല്ലല്ലോ..' സുരേഷ് ഗോപി പറയുന്നു.

താൻ ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ഗർഭിണികളോടുള്ള തന്റെ ആദരവാണ് അതിലൂടെ കാണിച്ചതെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി. 'ഞാൻ ഇനിയും ഇങ്ങനെ തന്നെയായിരിക്കും. ഇതാണ് ഞാൻ. ഒരു ഗർഭിണിയെ കണ്ടാൽ എന്റെ ഒരു വലിയ ആദരവാണ് അത്. ആ കുഞ്ഞിനെ ഞാൻ തൊട്ടപോലെയാണ്. എനിക്ക് ഒരു ഭയങ്കരമായ മാനസിക സൗഖ്യം ഉണ്ടാവും'- സുരേഷ് ഗോപി പറഞ്ഞു.

സുരഷ് ഗോപി വയറിൽ കൈവെച്ച് അനുഗ്രഹിച്ച തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ വീട്ടിൽ ഭാര്യ രാധികയും കുടുംബവും നേരത്തെ എത്തിയിരുന്നു. രാധികയും മക്കളും അന്തിക്കാടുള്ള വീട്ടിലെത്തിയാണ് ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചത്. സുരേഷ് ഗോപി അനുഗ്രഹിച്ചതിനെ അവഹേളിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പ്രചാരണ വേദികളിൽ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവർ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദർശിച്ചത്.

പടിയത്തുള്ള വീട്ടിലെത്തിയ സുരേഷ്ഗോപിയുടെ കുടുംബം ശ്രീലക്ഷ്മിക്കു മധുരം നൽകുകയും ശ്രീലക്ഷ്മിക്കു സമൂഹമാധ്യമങ്ങളിൽ നേരിട്ട് അപമാനങ്ങളെ ആത്മധൈര്യത്തോടെ നേരിടണമെന്ന് പിന്തുണ നൽകുകയും ചെയ്തു. സന്തോഷിക്കേണ്ട സമയത്ത് തളരരുത് എന്നും ധൈര്യപൂർവ്വം വിവാദങ്ങളെ നേരിടണെന്നും രാധിക ശ്രീലക്ഷ്മിയോടായി പറഞ്ഞു.

suresh gopi vivist sreelekshmi home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES