Latest News

എസ്.പി.ഹരീഷ് മാധവനും പ്രാഫസര്‍ നിഷാന്തും നേര്‍ക്കുനേര്‍; സുരേഷ് ഗോപിയും  ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍ പുരോഗമിക്കുന്നു

Malayalilife
 എസ്.പി.ഹരീഷ് മാധവനും പ്രാഫസര്‍ നിഷാന്തും നേര്‍ക്കുനേര്‍; സുരേഷ് ഗോപിയും  ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍ പുരോഗമിക്കുന്നു

ലയാള സിനിമയിലെ കരുത്തുറ്റ രണ്ടുനടന്മാരാണ് സുരേഷ് ഗോപിയും, ബി ജുമേനോനും, ഇവരുടെ കോമ്പിനേഷനില്‍ നിരവധി ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.സുരേഷ് ഗോപിനായക നിരയിലേക്കു കടന്നപ്പോള്‍ ബിജു മേനോന്‍ ,ഉപനായകനും പ്രതിനായകനും ഒക്കെ ആയിരുന്നു.മലയാളത്തിലെ ഏറ്റവും ജനപ്രിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചിന്താമണി കൊലക്കേസ്, പ്രണയ വര്‍ണ്ണങ്ങള്‍, എഫ്.ഐ.ആര്‍ ,ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം 'ഇവരുടെ മിന്നുന്ന പ്രകടനങ്ങളിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

ഇതിനിടയില്‍ ഇവരുടെ കോമ്പിനേഷന് നീണ്ട ഇടവേള ഉണ്ടായി.സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി നിന്നതും, അപ്പോഴേക്കും ബിജു മേനോന്‍ നായകനിരയിലേക്കു കടന്നു വന്നതും ഈ ഇടവേളക്കു കാരണമായി എന്നു പറയാം.പതിമൂന്നു വര്‍ഷത്തെ ഇടവേളയാണ് അറിയേരംഗത്ത് ഇവര്‍ക്കിടയില്‍ ഉണ്ടായത്. അതിനു വിരാമമിട്ടു കൊണ്ടാണ് ഇപ്പോള്‍ ഗരുഡന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കാനെത്തിയിരിക്കുന്നത്.

നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഢന്‍ - മാജിക്ക് ഫ്രംയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്.കൊച്ചിയില്‍ ചിത്രീകരണം നടന്നു വരുന്ന ഈ ചിതത്തില്‍ സുരേഷ് ഗോപിയാണ് ആദ്യം ജോയിന്റ് ചെയ്തത്.

ജിസ് ജോയ്മുടെ ചിത്രം പൂര്‍ത്തിയാക്കിക്കൊണ്ടാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയത്.കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ഓഫീസ്സില്‍ നടന്ന ചിത്രീകരണത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചു തുടങ്ങിയത്.വലിയൊരു ജന പങ്കാളിത്തമുള്ള ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്.എസ്.പി.ഹരീഷ് മാധവ് എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫസര്‍ നിഷാന്ത് എന്ന കഥാപാത്രത്തെയാണ് ഇവിടെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു 'ലീഗല്‍ ത്രില്ലര്‍ ചിത്രമായ ഗരുഢനില്‍ പൊലീസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപികനും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു നിയമ പോരാട്ടമാണ് ചിത്രത്തിലുടനീളം നില നിര്‍ത്തിയിരിക്കുന്നത്.ഇരുവരുടേയും അഭിനയത്തിന്റെ മാറ്റുരക്കുന്ന മുഹൂര്‍ത്തങ്ങളാല്‍ ഏറെ സമ്പന്നമായിരിക്കും ഈ ചിത്രം.ഒരു പിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ജഗദീഷ്, സിദ്ദിഖ്, തലൈവാസല്‍ വിജയ്, ' ദിലീഷ് പോത്തന്‍, നിഷാന്ത് സാഗര്‍, മേജര്‍ രവി, ബാലാജി, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍ ,രഞ്ജിനി, ചൈതന്യാ പ്രകാശ്, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ - ജിനേഷ്.എം.

സംഗീതം - ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി .
എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ് .
കലാസംവിധാനം -അനീസ് നാടോടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ദിനില്‍ ബാബു '
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - അലക്‌സ് ആയൂര്‍, സനുസജീവന്‍.
പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് - അഖില്‍ യശോധരന്‍.
മാര്‍ക്കറ്റിംഗ് - ബിനു ഫോര്‍ത്ത് .
പ്രൊഡക്ഷന്‍ മാനേജര്‍ -ശിവന്‍ പൂജപ്പുര .
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - സതീഷ് കാവില്‍ ക്കോട്ട.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്‌സണ്‍ പൊടുത്താസ്.
കൊച്ചി, ഹൈദാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോട്ടോ - ശാലു പേയാട്

suresh gopi biju menon movie garudan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES