മലയാളചലച്ചിത്ര വേദിയിലെ ഒരു അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 - ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വകയിലൊരു അമ്മൂമ്മ മരിച്ച് ബന്ധുക്കളുടെ കൂടെ കുറച്ചുദിവസം ഒരു വീട്ടിൽ തങ്ങേണ്ടി വന്നു. ആ സമയത്തുള്ള ഒരു ഓർമയാണ് രസകരമായി താരം പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ. രണ്ട് മൂന്നുനാള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും വിഷമമെല്ലാം നീങ്ങി. സന്ധ്യ കഴിയുന്നതോടെ ഉമ്മറത്ത് വലിയൊരു സദസ് രൂപപ്പെടും. ബന്ധുക്കള്‍ക്ക് മുന്നില്‍ താരം അവതരിപ്പിക്കുന്ന കലാപരിപാടിയാണ് കൂട്ടത്തില്‍ പ്രധാനം. ഹാസ്യ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ആക്ഷന്‍ ഹീറോ ബിജു പോലുളള ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരെ ഞെട്ടിച്ച അഭിനയ പ്രകടനം സുരാജ് കാഴ്ചവെച്ചത്.
അന്ന് വല്യമ്മാവനെയും ചിറ്റപ്പനെയുമെല്ലാം അനുകരിച്ച് കൈയ്യടി നേടും. ഇവനൊരു ഭാവിയുണ്ട്. സ്‌റ്റേജില്‍ തിളങ്ങും മോനെ എന്നെല്ലാമുളള ബന്ധുക്കളുടെ അഭിനന്ദനങ്ങള്‍ ഇന്നും മനസിലുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞ് മരണവീട്ടില്‍ നിന്ന് പിരിഞ്ഞുപോവുമ്പോള്‍ എല്ലാവരുടെയും വിഷമം എന്റെ തമാശ നമ്പറുകള്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു എന്നാണ് രസകരമായി താരം പറഞ്ഞത്.