മലയാള സിനിമയിലെ മുന്‍ നിര പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് കന്നഡ സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ കെ ആര് ജി സ്റ്റുഡിയോയുമായി കൈ കോര്‍ത്തൊരുക്കുന്ന ആദ്യ ചിത്രമാണ് പടക്കളം.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് രാവിലെ പത്തു മണിക്ക് എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ചു നടന്നു. ഷറഫുദീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
'പടക്കളം' സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജാണ്. ബെംഗളൂരു കേന്ദ്രമാക്കി നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയ ആളാണ് മനു സ്വരാജ്. കഴിഞ്ഞ എട്ടുവര്‍ഷമായി സഹസംവിധായകനായി പ്രവര്‍ത്തിച്ചു പോരുന്ന മനു; ജസ്റ്റിന് മാത്യു, ബേസില്‍ ബോസഫ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇനിയും ചിത്രങ്ങള്‍ ഒരുമിച്ചു നിര്‍മ്മിക്കാന്‍ കെ ആര് ജി സ്റ്റുഡിയോസും ഫ്രൈഡേ ഫിലിം ഹൗസും തമ്മില്‍ ധാരണയായിട്ടുണ്ട്.
വിജയ് ബാബു, കാര്‍ത്തിക്, യോഗി ബി രാജ്, വിജയ് സുബ്രമണ്യം എന്നിവര്‍ ചേര്‍ന്നാണ് 'പടക്കളം ' നിര്‍മ്മിക്കുന്നത്. പൂര്‍ണമായും എന്റെര്‍റ്റൈനര്‍ സിനിമയായ പടക്കളത്തിന്റെ മറ്റു വിവരങ്ങള്‍ വൈകാതെ പുറത്തുവരും. ഇന്നുവരെ കര്‍ണാടകയില്‍ 100-ലധികം ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത ബാനറാണ് കെ ആര് ജി സ്റ്റുഡിയോസ്. മലയാള സിനിമയില്‍ ഇരുപത്തിലധികം സിനിമകള്‍ അവതരിപ്പിച്ച ഫ്രൈഡേ ഫിലിം ഹൗസ് നിരവധി വമ്പന്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍: രചന -നിതിന്‍ സി ബാബു, മനു സ്വരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - വിനയ് ബാബു, നവീന്‍ മാറോള്‍; ഡി ഒ പി - അനു മൂത്തേടത്ത്, എഡിറ്റര്‍ - നിതിന്‍ രാജ് ആരോള്‍, രാജേഷ് മുരുഗേശന്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, കോസ്റ്റും - സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - സുനില്‍ കെ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് - ഷിബു ജി സുശീലന്, വാര്‍ത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, വാഴൂര്‍ ജോസ്