Latest News

തിരക്കിനിടയ്ക്കും പൃഥ്വി മുംബയില്‍ വരും; എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും; ബീച്ചിലിരിക്കും; റോഡരികില്‍ നിന്ന് ചായ കുടിക്കും; എന്നോടൊത്ത് നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്; സൗഹൃദം കൂടുതല്‍ ദൃഢമായതോടെയാണ് ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത്; വിശേഷങ്ങള്‍ പങ്ക് വച്ച് സുപ്രിയ

Malayalilife
തിരക്കിനിടയ്ക്കും പൃഥ്വി മുംബയില്‍ വരും; എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും; ബീച്ചിലിരിക്കും; റോഡരികില്‍ നിന്ന് ചായ കുടിക്കും; എന്നോടൊത്ത് നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്; സൗഹൃദം കൂടുതല്‍ ദൃഢമായതോടെയാണ് ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത്; വിശേഷങ്ങള്‍ പങ്ക് വച്ച് സുപ്രിയ

ലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇവരെന്ന് പറയാം. പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിയും സുപ്രിയയും. 2011 ല്‍ ആയിരുന്നു വിവാഹം. മാധ്യമപ്രവര്‍ത്തക ആയിരുന്നു സുപ്രിയ. വിവാഹശേഷം ആ തൊഴില്‍ ഉപേക്ഷിച്ച സുപ്രിയ ഇപ്പോള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരക്കാരിയാണ്.

നടന്‍ പൃഥ്വിരാജ് സുകുമാരനുമായുള്ള വിവാഹത്തെക്കുറിച്ച് അടുത്തിടെ സുപ്രിയ മനസ്സുതുറന്നു. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമായിരുന്നു വിവാഹമെന്നും എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ മനസ്സില്‍ കണ്ടത് പോലെയുള്ള അവസ്ഥയല്ല നേരിടേണ്ടി വന്നതെന്നും സുപ്രിയ പറഞ്ഞു.

സൂപ്പര്‍താരമായ പൃഥ്വിരാജിനെയല്ല താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതെന്നും സുപ്രിയ മേനോന്‍ പറഞ്ഞു. സഹപ്രവര്‍ത്തക തന്ന നമ്പരില്‍ നിന്നാണ് പൃഥ്വിരാജിലേക്ക് എത്തിയത്. പിന്നീട് സൗഹൃദം വളര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. താരകുടുംബമാണ് പൃഥ്വിരാജിന്റേത് എന്ന കാര്യം ആദ്യം അറിയില്ലായിരുന്നെന്നും, മുംബയില്‍ തനിക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുകയും, റോഡരികിലിരുന്ന് ചായ കുടിക്കുകയും ചെയ്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതെന്ന് സുപ്രിയ പറയുന്നു.

സുപ്രിയ മേനോന്റെ വാക്കുകള്‍

താരകുടുംബമാണ് പൃഥ്വിരാജിന്റേതെന്നൊന്നും അന്ന് ആലോചിച്ചിട്ടില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ ശ്രിനിവാസ് ജെയിന്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലയാള സിനിമകളെ കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് തന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ചുപോലും അന്നറിയില്ല.

സഹപ്രവര്‍ത്തകയായ കൂട്ടുകാരി ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ടു പറഞ്ഞു, മലയാളത്തിലെ ഒരു യുവതാരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ചുനോക്കൂ, ഉപകാരപ്പെടും. ഞാന്‍ വിളിച്ചു. ആ ഒറ്റ കോളാണ് ജീവിതം മാറ്റിമറിച്ചത്. ഇന്റര്‍വ്യൂവും ഫീച്ചറും നടന്നില്ല. പക്ഷേ ഞാനും പൃഥ്വിയും കൂട്ടുകാരായി. പയ്യെപയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങി.

തിരക്കിനിടയ്ക്കും പൃഥ്വി മുംബയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികില്‍ നിന്ന് ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേ കുറിച്ച് ഒരുപാട് സംസാരിക്കും.

നാലു വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്ത് നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെയല്ലെന്നും സുപ്രിയ പറഞ്ഞു.

കേരളത്തിലെത്തിക്കഴിഞ്ഞാലുളള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷെ ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി. എല്ലാവരും എന്നെ നോക്കുന്നു. പലരും ശ്രദ്ധിക്കുന്നു. പറഞ്ഞ വാക്കുകള്‍ പലതും വാര്‍ത്തയാകുന്നു. വിവാദമാകുന്നു.

മകള്‍ അലംകൃതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരിക്കുന്നതിനെക്കുറിച്ചും സുപ്രിയ സംസാരിക്കുന്നുണ്ട്. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അവളുടെ എല്ലാ പിറന്നാളിനും ഫോട്ടോ ഇടുമായിരുന്നു. ആലിയ്ക്കും ഒരു സ്വകാര്യതയുണ്ട്. പതിമൂന്ന് വയസുവരെയെങ്കിലും അവളുടെ പ്രൈവസി മാതാപിതാക്കള്‍ ബഹുമാനിക്കണമെന്നാണ് സുപ്രിയ പറയുന്നത്.

മകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അംഗീകരിക്കണം. ആലിയ്ക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഇല്ല. സോഷ്യല്‍ മീഡിയയുടെ നല്ലതും ചീത്തയും തിരിച്ചറിയുന്ന കാലത്ത് അവള്‍ തന്നെയുണ്ടാക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യട്ടെ സുപ്രിയ പറയുന്നു.

supriya says about prithwiraj love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES