Latest News

വീണ്ടും എല്ലാ ജിമ്മുകളും അടച്ചു ഇനി തിരിച്ച് ബോറിങ് ഹോം ജിമ്മിലേക്ക്; വര്‍ക്കൗട്ട് വീഡിയോ  പങ്കുവച്ച് സണ്ണി ലിയോണ്‍

Malayalilife
 വീണ്ടും എല്ലാ ജിമ്മുകളും അടച്ചു ഇനി തിരിച്ച് ബോറിങ് ഹോം ജിമ്മിലേക്ക്; വര്‍ക്കൗട്ട് വീഡിയോ  പങ്കുവച്ച് സണ്ണി ലിയോണ്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയായിട്ടാണ് സണ്ണി അറിയപ്പെടുന്നത്. മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ലോക്ഡൗണില്‍ കോവിഡ് രൂക്ഷമാകുന്നതിന് മുമ്പ് തന്നെ സണ്ണിയും കുടുംബവും ലോസ് ഏഞ്ചല്‍സിലേക്ക് പറന്നിരുന്നു.

ലോക്ഡൗണ്‍ കാലം ലൊസാഞ്ചലസിലെ വീട്ടില്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം ചെലവിടുകയാണ് സണ്ണി ലിയോണ്‍.  500 കോടിയോളം മുടക്കിയാണ് 2017ല്‍ ഇരുവരും ഒരേക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് സ്വന്തമാക്കിയത്. അഞ്ചു കിടപ്പറകള്‍, നീന്തല്‍ കുളം, വലിയ പൂന്തോട്ടം എന്നിവയെല്ലാം ഇവിടെയുണ്ട്.  ഐസലേഷന് ഏറ്റവും പറ്റിയ ഇടം എന്നാണ് ഈ വീടിനെ കുറിച്ച് സണ്ണി പറയുന്നത്. വീട് വൃത്തിയാക്കിയും കുട്ടികളുടെ കാര്യം നോക്കിയും പെയിന്റിങ് ചെയ്തുമൊക്കെയാണ് താരം സമയം ചെലവിടുന്നത്.

ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന സണ്ണി പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജിമ്മുകള്‍ വീണ്ടും അടച്ചതിന്റെ നിരാശയും വീഡിയോ പങ്കുവച്ചുകൊണ്ട് സണ്ണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'വീണ്ടും എല്ലാ ജിമ്മുകളും അടച്ചു. ഇനി തിരിച്ച് ബോറിങ് ഹോം ജിമ്മിലേക്ക്...'- സണ്ണി കുറിച്ചു.
മുന്‍പ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ജിം തുറന്നപ്പോള്‍ അതിന്റെ സന്തോഷത്തിലും സണ്ണി വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരുന്നു. 'മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ജിം തുറന്നിരിക്കുന്നു...' എന്ന അടിക്കുറിപ്പുമായാണ് അന്ന് വീഡിയോ സണ്ണി പോസ്റ്റ് ചെയ്തത്.

Read more topics: # sunnyleone shares a workout video
sunnyleone shares a workout video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES