ഐസലേഷന് ഏറ്റവും പറ്റിയ ഇടം; ബാല്‍ബോവ തടാകക്കരയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഒഴിവുദിനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സണ്ണി ലിയോണ്‍

Malayalilife
  ഐസലേഷന് ഏറ്റവും പറ്റിയ ഇടം; ബാല്‍ബോവ തടാകക്കരയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഒഴിവുദിനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സണ്ണി ലിയോണ്‍

ലോക്ഡൗണ്‍ കാലം ലൊസാഞ്ചലസിലെ വീട്ടില്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം ചെലവിടുകയാണ് സണ്ണി ലിയോണ്‍.  500 കോടിയോളം മുടക്കിയാണ് 2017ല്‍ ഇരുവരും ഒരേക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് സ്വന്തമാക്കിയത്. അഞ്ചു കിടപ്പറകള്‍, നീന്തല്‍ കുളം, വലിയ പൂന്തോട്ടം എന്നിവയെല്ലാം ഇവിടെയുണ്ട്.  ഐസലേഷന് ഏറ്റവും പറ്റിയ ഇടം എന്നാണ് ഈ വീടിനെ കുറിച്ച് സണ്ണി പറയുന്നത്. വീട് വൃത്തിയാക്കിയും കുട്ടികളുടെ കാര്യം നോക്കിയും പെയിന്റിങ് ചെയ്തുമൊക്കെയാണ് താരം സമയം ചെലവിടുന്നത്.



ഇപ്പോഴിതാ ബാല്‍ബോവ തടാകക്കരയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഒഴിവുദിനത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സണ്ണി.ആളുകളില്‍ നിന്നും ഏറെ അകലെ കുട്ടികളെയും കൊണ്ടു പോകാന്‍ പുതിയൊരു സ്ഥലം കണ്ടുപിടിച്ചതിന്റെ സന്തോഷവും ഒപ്പമുള്ള കുറിപ്പില്‍ സണ്ണി ലിയോണ്‍ പങ്കുവയ്ക്കുന്നു. ഇങ്ങനെയൊരു സ്ഥലം കണ്ടുപിടിച്ചതിന് ഭര്‍ത്താവായ ഡാനിയേല്‍ വെബ്ബറിനെ അഭിനന്ദിക്കാനും സണ്ണി മറന്നില്ല. മക്കള്‍ തടാകക്കരയില്‍ കളിക്കുന്ന ചിത്രങ്ങളും സണ്ണി പങ്കുവച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് നഗരത്തിലെ സാന്‍ ഫെര്‍ണാണ്ടോ താഴ്‌വരയിലുള്ള ഒരു ജില്ലയാണ് ബാല്‍ബോവ. എണ്‍പത് ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ബാല്‍ബോവ തടാകത്തിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് ആ പേര് ലഭിച്ചത്. തടാകത്തിനു ചുറ്റുമായി 27 ഏക്കര്‍ വരുന്ന ബെയ്‌ലെന്‍സണ്‍ പാര്‍ക്കുണ്ട്. ബാര്‍ബിക്യു പിറ്റ്‌സ്, സൈക്ലിംഗ് സൗകര്യം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഫിഷിംഗ് ഏരിയ, പ്രൈവറ്റ് ബോട്ടിംഗ്, പിക്‌നിക് ടേബിളുകള്‍, പെഡല്‍ ബോട്ടിംഗ് മുതലായവയെല്ലാമുള്ള ഈ തടാകപ്രദേശത്ത് ഒഴിവുദിനങ്ങള്‍ ചെലവഴിക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.

 

sunny leone shares her vaction pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES