Latest News

ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും പ്രണയമാണ്, ഇപ്പോഴും സുഹൃത്തുക്കളാണ്; അതാണ്് ദാമ്പത്യത്തിന്റെ വിജയവും.എന്റെ ആ സ്വഭാവം ഭാര്യ ഖുശ്ബുവിന് ഒഴികെ എല്ലാവര്‍ക്കും അറിയാം; സുന്ദര്‍ സി പങ്ക് വക്കുന്നത്

Malayalilife
ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും പ്രണയമാണ്, ഇപ്പോഴും സുഹൃത്തുക്കളാണ്; അതാണ്് ദാമ്പത്യത്തിന്റെ വിജയവും.എന്റെ ആ സ്വഭാവം ഭാര്യ ഖുശ്ബുവിന് ഒഴികെ എല്ലാവര്‍ക്കും അറിയാം; സുന്ദര്‍ സി പങ്ക് വക്കുന്നത്

മിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികള്‍ തന്നെയാണ് കുശ്ബുവും സംവിധായകന്‍ സുന്ദര്‍ സി യും. തങ്ങളുടെ പ്രണയത്തെ കുറിച്ചും പിണക്കങ്ങളെ കുറിച്ചും എല്ലാം സുന്ദര്‍ സി അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചു.  ആ വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഞങ്ങളുടെ പ്രണയത്തില്‍ വലിയ സംഭവങ്ങള്‍ ഒന്നുമില്ല. പ്രണയമാണെങ്കില്‍ അപ് ആന്റ് ഡൗണ്‍സ് ഒക്കെ ഉണ്ടായിരിക്കണം. ഞങ്ങള്‍ക്ക് അതൊന്നും ഇല്ലായിരുന്നു. പ്രപ്പോസ് ചെയ്തു, ഓകെ പറഞ്ഞു, കല്യാണം കഴിഞ്ഞു. അത്ര തന്നെ.

ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും പ്രണയമാണ്, ഇപ്പോഴും സുഹൃത്തുക്കളാണ്. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയവും. മക്കള്‍ക്ക് സിനിമയില്‍ പോലും ഞാന്‍ മറ്റൊരു നടിയെ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമല്ല.

വീട്ടില്‍ ഞങ്ങള്‍ വഴക്കിട്ടാല്‍ എന്നെ കൊണ്ട് തന്നെ ആദ്യം ക്ഷമ പറയിപ്പിയ്ക്കും. വഴക്കിട്ടാല്‍ ഞാന്‍ മിണ്ടാതെ നടക്കും. പിന്നെ കുശ്ബു അതുവഴി ഇതുവഴി പോയി, പാത്രങ്ങളൊക്കെ എറിഞ്ഞ് പ്രശ്നമാക്കാന്‍ തുടങ്ങുമ്പോള്‍ തോല്‍വി സമ്മതിച്ച് ഞാന്‍ തന്നെ അങ്ങോട്ട് പോയി മിണ്ടും.

എനിക്കൊരു സ്വഭാവം ഉണ്ട്. അത് എന്നെ ചുറ്റയിരിയ്ക്കുന്ന എന്റെ മക്കള്‍ക്കും സുഹത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും എല്ലാം അറിയാം. പക്ഷെ ഭാര്യ കുശ്ബുവിന് മാത്രം ഇപ്പോഴും അറിയില്ല.ഞാന്‍ വഴക്കിട്ടാല്‍ മാക്സിമം പത്ത് മിനിട്ട് മാത്രമേ പോകൂ. അത് അറിയാവുന്നത് കൊണ്ട് എല്ലാവരും അത് വരെ സഹിച്ച്, പിന്നെ വിട്ടേക്കും. അതെന്താ എന്ന് ചോദിച്ച് ആ പത്ത് മിനിട്ടിന് അപ്പുറവും വഴക്ക് തുടരുന്ന ആളാണ് എന്റെ ഭാര്യ്.

പുറത്ത് കുശ്ബു ടെറര്‍ ആണ്. സാമൂഹ്യ കാര്യങ്ങളെ കുറിച്ചൊക്കെ ഭയങ്കരമായി സംസാരിക്കും. വീട്ടില്‍ ഒരു കോമഡി പീസാണ്. ഞാനും മക്കള്‍ രണ്ട് പേരും ആറടിയാണ്. കുശ്ബു മാത്രമാണ് ചെറുതായിട്ടുള്ളത്. വഴക്കിട്ടാല്‍ ഞങ്ങള്‍ താഴോട്ട് നോക്കി എന്താ എന്ന് ചോദിയ്ക്കുമ്പോള്‍ ചിരിച്ചുപോവും- സുന്ദര്‍ സി പറഞ്ഞു
 

sundar c abouT his wife Khushboo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES