മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങി മലയാളത്തിന്റെ ക്ലാര; അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്തി മാണ്ഡ്യയുടെ ആഗ്രഹം നിറവേറ്റുമെന്നും സുമലത

Malayalilife
topbanner
മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങി മലയാളത്തിന്റെ ക്ലാര; അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്തി മാണ്ഡ്യയുടെ ആഗ്രഹം നിറവേറ്റുമെന്നും സുമലത

തൂവാനത്തുമ്പികളിലെ ക്ലാരയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് സുമലത. നിറക്കൂട് അടക്കമുള്ള ചിത്രങ്ങളിലും സുമലത പിന്നീട് അഭിനയിച്ചു തകര്‍ത്തു. തെലുങ്കിലെ ഗ്ലാമറസ് പ്രതിനായകന്‍ അംബരീഷിനെ വിവാഹം കഴിച്ചതിന് ശേഷമാണ് സുമലത മലയാളത്തിനോട് വിടപറഞ്ഞു പോയത്. കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന അംബരീഷിന്റെ മണ്ഡലമായ മാണ്ഡ്യയില്‍ സ്വതന്ത്രയായി മാത്സരിച്ച് രാഷ്ട്രീയ അങ്കത്തിന് ഒരുങ്ങുകയാണ് സുമലത ഇപ്പോള്‍.

 അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്തണമെന്ന മണ്ഡ്യക്കാരുടെ ആഗ്രഹം നിറവേറ്റുമെന്നും  ബിജെപിയിലേക്കില്ലെന്നും സുമലത വ്യക്തമാക്കി.  കോണ്‍ഗ്രസ് വെച്ചു നീട്ടിയ മൈസൂരു -കുടക് മണ്ഡലം വേണ്ടെന്ന് വച്ചാണ് സുമലത സ്വതന്ത്രയായി മത്സരിക്കാന്‍ ഒരുങ്ങുന്നത്.

മാണ്ഡ്യയില്‍ നേരിട്ടു കണ്ടവരെല്ലാം പറഞ്ഞത്? അംബരീഷില്‍ അവര്‍ക്കുള്ള വിശ്വാസം എന്നിലുമുണ്ട്? എന്നാണ്?. അങ്ങനെ അംബരീഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നും അംബരീഷിന്റെ പാരമ്പര്യം തുടരുന്നതിനാണ് ഈ നടപടിയെന്നും സുമലത വ്യക്തക്കി. ഈ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും സുമലത പറഞ്ഞു.

കന്നട നടന്‍ യാഷ്, ദര്‍ശന്‍ എന്നിവര്‍ സുമലതയുടെ ഒപ്പം പത്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി.എച്ച്ഡി കുമാരസ്വാമിയുടെ മകനും ജെഡിഎസ് നേതാവുമായ നിഖില്‍ ഗൗഡയ്ക്ക് എതിരെയാണ് സുമലത മത്സരിക്കുന്നത്.

sumalatha decided to independent candidate in mandya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES