മാനസികമായി മോശം അവസ്ഥയിലിരിക്കെ എന്നെ സജീവമാക്കിയത് പ്രേമം എന്ന ചിത്രം; ഏത് രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി തുടരണം; ഞാന്‍ അത് ഉറപ്പായും കാണും; സുധ കൊങ്കരയുടെ കുറിപ്പ് 

Malayalilife
 മാനസികമായി മോശം അവസ്ഥയിലിരിക്കെ എന്നെ സജീവമാക്കിയത് പ്രേമം എന്ന ചിത്രം; ഏത് രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി തുടരണം; ഞാന്‍ അത് ഉറപ്പായും കാണും; സുധ കൊങ്കരയുടെ കുറിപ്പ് 

ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം നിര്‍ത്താന്‍ പോകുന്നു എന്ന പ്രഖ്യാപനം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചത്. ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍  ഉണ്ടെന്ന് താന്‍ തന്നെ കണ്ടെത്തിയെന്നും  ആര്‍ക്കും ബാദ്ധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള 'സൂരറൈ പോട്ര്' സംവിധായിക സുധ കൊങ്കരയുടെ വൈകാരികമായ പോസ്റ്റ് വൈറലാവുകയാണ്. 

പ്രിയ അല്‍ഫോണ്‍സ് പുത്രന്‍, നിങ്ങളുടെ സിനിമ ഞാന്‍ മിസ് ചെയ്യാന്‍ പോവുകയാണ്. എന്റെ എക്കാലത്തെയും പ്രിയ ചിത്രമാണ് പ്രേമം. മാനസികമായി മോശം അവസ്ഥയിലിരിക്കെ എന്നെ സജീവമാക്കിയത് ആ ചിത്രമാണ്. തുടര്‍ച്ചയായി അത് കണ്ടിരിക്കാന്‍ എനിക്കാവും. സ്നേഹത്തിലായിരിക്കുക എന്ന ആശയത്തോട് വീണ്ടും ഞാന്‍ ഇഷ്ടത്തിലായത് ആ ചിത്രം കണ്ടപ്പോഴായിരുന്നു. ഏത് രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി തുടരണം. ഞാന്‍ അത് ഉറപ്പായും കാണും', സുധ കൊങ്കര കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ തീയേറ്റര്‍ കരിയര്‍ നിര്‍ത്തുകയാണെന്ന് അറിയിച്ച് അല്‍ഫോണ്‍സ് എത്തിയത്. 'ഞാന്‍ എന്റെ സിനിമാ, തീയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാദ്ധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും. 

സിനിമ ഉപേക്ഷിക്കുന്ന ചിന്തിക്കാനാകില്ല. പക്ഷെ എനിക്ക് വേറെ ഓപ്ഷിനില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നത് പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും' അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു. അതേസമയം പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അത് ഡീലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudha Kongara (@sudha_kongara)

sudha kongara instagram post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES