Latest News

സുദേവ് നായര്‍ സുപ്രധാന വേഷത്തില്‍ എത്തുന്ന ഹിന്ദി വെബ് സീരീസ് ദി ജെംഗാ ബുരു കേഴ്‌സ് ഈ മാസം 9-ന് സോണി ലിവില്‍

Malayalilife
 സുദേവ് നായര്‍ സുപ്രധാന വേഷത്തില്‍ എത്തുന്ന ഹിന്ദി വെബ് സീരീസ് ദി ജെംഗാ ബുരു കേഴ്‌സ് ഈ മാസം 9-ന് സോണി ലിവില്‍

പ്രശസ്ത മോഡലും നടനുമായ സുദേവ് നായര്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ഹിന്ദി വെബ് സീരീസ് ദി ജെംഗാ ബുരു കേഴ്‌സ് ഈ മാസം 9-ന് സോണി ലീവില്‍ സ്ട്രീം ചെയ്യും. അയാം കലാം, കഡ്വി ഹവാ എന്നീ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത നില മാധബ് പാണ്ടയുടെ ആദ്യ ഒടിടി സംരംഭമാണ് ദി ജെംഗാബുരു കേഴ്‌സ്.

ഒഡീഷയിലെ അനധികൃത ഖനനത്തിന്റെയും ദുരൂഹ മരണങ്ങളുടെയും കുടിയൊഴിപ്പിക്കപ്പെടുന്ന സമൂഹങ്ങളുടെയും കഥയാണ് വെബ് സീരീസ് പറയുന്നത്. കാണാതാകുന്ന തന്റെ അച്ഛനെ തേടിയുള്ള അന്വേഷണത്തില്‍ പ്രിയ എന്ന യുവതി കണ്ടെത്തുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് കഥയ്ക്ക് ആധാരം. ഫരിയ അബ്ദുള്ളയാണ് പ്രിയയെ അവതരിപ്പിക്കുന്നത്. സുദേവ് നായര്‍ക്ക് പുറമേ നാസര്‍, മകരന്ദ് ദേശ്പാണ്ടെ , ദീപക് സമ്പത്ത്, ഹിതേഷ് ദവേ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മയാങ്ക് തിവാരിയുടേതാണ് കഥ. 2014 ല്‍ ഇറങ്ങിയ മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള സുദേവ് നായര്‍ എബ്രഹാമിന്റെ സന്തതികള്‍, കായംകുളം കൊച്ചുണ്ണി, ഭീഷ്മപര്‍വം, സി ബി ഐ 5, തുറമുഖം, പത്തൊന്‍പതാം നൂറ്റാണ്ട് , കൊത്തു തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ബോളിവുഡ് ചിത്രത്തിലും അര്‍ജുന്‍ കപൂറിനോടൊപ്പം പ്രധാന വേഷമാണ് സുദേവ് ചെയ്തിട്ടുള്ളത്.തെലുങ്കില്‍ രവി തേജ, ജൂനിയര്‍ എന്‍ ടി ആര്‍, പവന്‍ കല്യാണ്‍, നിതിന്‍ എന്നിവരോടൊപ്പവും, തമിഴില്‍ ശശി കുമാറിനോടൊപ്പവും, മലയാളത്തില്‍  ഉടല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന ദിലീപ് ചിത്രത്തിലുമാണ് സുദേവ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

sudev nair hindi web series

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES