മലയാളി പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ട താരമാണ് സുബി സുരേഷ്. ഇപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ പ്രേക്ഷകര്‍ സുബിയെ കണ്ടിട്ടുള്ളു. തന്റെതയ തമാശകളും രസമേറിയതുമായ സംഭാഷണങ്ങള്‍ ചേര്‍ത്ത് തന്റെ ശൈലിയില്‍ സുബി അവതരിപ്പിക്കുന്നത് പ്രേക്ഷകര്‍ക്ക് കാണാന്‍ ഇഷ്ടമാണ്. തനിക്ക് വിഷമമായിട്ട് എന്തെങ്കിലും വന്നാല്‍ പോലും അത് തമാശയാക്കാനാണ് സുബി ശ്രമിക്കാറുള്ളത്. പല നാളുകളായി പലരും സുബിയോട് ചോദിക്കുന്ന ഒരു ചോദ്യമാണ് കല്യാണം കഴിക്കുന്നില്ലേ എന്നത്. ആരാധകര്‍ സത്യം പറഞ്ഞാല്‍ ഈ ചോദ്യം സുബിയോട് ചോദിച്ച് ചോദിച്ച് മടുത്തു. ഇപ്പോഴിത സുബിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
തന്റെ വിവാഹത്തെ കുറിച്ചാണ് സുബി വീഡിയോയില്‍ സംസാരിക്കുന്നത്. ഒരാള്‍ തന്നെ വിവാഹം ചെയ്യാനുള്ള ആ?ഗ്രഹം പ്രകടിപ്പിച്ച് ഒപ്പം കൂടിയിട്ടുണ്ടെന്നാണ് താരം ഒരു ചാനല്‍ പരിപാടിക്ക് എത്തി പറഞ്ഞത്. ഒപ്പം ഞാന്‍ കള്ളം പറയുകയല്ല എന്നും ഫോട്ടോ കാണിച്ചു തരാം എന്ന് പറഞ്ഞു ഫോട്ടോ കാണിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്.
'ഒരു സത്യം തുറന്ന് പറയട്ടെ.... എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലി മാലക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടാണ് നടക്കുന്നത്. പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്' സുബി പറഞ്ഞു. സുബിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഷോയുടെ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ ഇത് സത്യമല്ലേയെന്ന് തുടരെ തുടരെ ചോദിക്കുന്നുണ്ട്. തന്റെ പ്രോ?ഗ്രാമിന് ഒരു സത്യമുണ്ടെന്നും വെറും വാക്ക് പറയരുതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ച് പറഞ്ഞു. ഒപ്പം തന്നെ വിവാഹം കഴിക്കാന്‍ ആ?ഗ്രഹം പ്രകടപ്പിച്ചയാള്‍ ആരാണെന്ന് ഇപ്പോള്‍ തന്നെ കാണിച്ച് തരാമെന്നും സുബി പുതിയ പ്രമോയില്‍ പറഞ്ഞിരുന്നു. ഇതാണ് ആദ്യം വൈയറലായ വീഡിയോ. പിന്നാലെ ഈ ഫോട്ടോയില്‍ ഉള്ളത് ആരാണെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പക്ഷെ ഞാന്‍ തല്‍പരകക്ഷി അല്ലാത്തതിനാല്‍ കൈ കൊടുത്തിട്ടില്ലെന്നും സുബി പറയുന്നു. പിന്നാലെ ആളെ കാണിച്ചു തരാം എന്ന് പറഞ്ഞ് തനിക്കൊപ്പം വന്ന രാഹുലിനെ കാണിച്ച് തരികയാണ് സുബി.
എന്നാല്‍ ഞാനോ ഞാന്‍ അങ്ങനത്തെ മണ്ടത്തരത്തിനൊന്നും നില്‍ക്കില്ലെന്നായിരുന്നു രാഹുലിന്റെ രസകരമായ പ്രതികരണം. തങ്ങള്‍ക്ക് കുറച്ച് കാലമായിട്ട് അറിയാം. കലാഭവന്റെ ഷോ ഡയറക്ടറാണ് ഇപ്പോള്‍ രാഹുലെന്നും സുബി പറയുന്നു. ഈയ്യടുത്ത് ഞങ്ങളൊരു കാനഡ പ്രോഗ്രാമിന് പോയിരുന്നു. അപ്പോഴാണ്. നേരത്തെ പരിചയമുണ്ടായിരുന്നു. കാനഡയില്‍ പോയപ്പോള്‍ എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നു പോയി. വീട്ടിലൊക്കെ വന്നു സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൈ കൊടുത്തിട്ടില്ലെന്നും താരം പറയുന്നു. അതേസമയം വരുന്നത് പോലെ വരട്ടെ. നോ എന്ന് പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്.
തന്റെ അച്ഛനെക്കുറിച്ചും അച്ഛനും അമ്മയും വിവാഹ മോചിതരായതിനെക്കുറിച്ചും സുബി മനസ് തുറക്കുന്നുണ്ട്. അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ചും താരം പരിപാടിയില്‍ സംസാരിക്കുന്നുണ്ട്. അമ്മയുടെ രണ്ടാം വിവാഹത്തിനായി നിര്‍ബന്ധിച്ചത് താനും സഹോദരനുമാണെന്നാണ് സുബി പറയുന്നത്. അച്ഛന്റെ മരണത്തെക്കുറിച്ച് സംസാരിക്കവെ സുബി വികാരഭരിതയായി മാറുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.