Latest News

നോ പറഞ്ഞ് വിട്ടിട്ടും പിന്നെയും വൃത്തികെട്ട രീതിയില്‍ ബിനീഷ് ബാസ്റ്റിന്‍ പെരുമാറി; സ്റ്റണ്ട് മാസ്റ്റര്‍ ധന്യ കാളിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 നോ പറഞ്ഞ് വിട്ടിട്ടും പിന്നെയും വൃത്തികെട്ട രീതിയില്‍ ബിനീഷ് ബാസ്റ്റിന്‍ പെരുമാറി; സ്റ്റണ്ട് മാസ്റ്റര്‍ ധന്യ കാളിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

മലയാള സിനിമയിലെ ആദ്യ ലേഡി സ്റ്റണ്ട് മാസ്റ്റര്‍ ആണ് ധന്യ കാളി മാഫിയ ശശിയുടെ അസിസ്റ്റന്റ് ആയി ആണ് കാളി സിനിമാ മേഖലയിലേക്ക് എത്തുന്നത്. 'കളിമണ്ണ്' എന്നി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ച് തുടങ്ങിയ ശേഷം താരങ്ങളില്‍ നിന്ന് അടക്കം നിരവധി ദുരനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് കാളിയിപ്പോള്‍. നടന്‍ ബിനീഷ് ബാസ്റ്റിന്റെ പേര് എടുത്ത് പറഞ്ഞു കൊണ്ടാണ് കാളി രംഗത്തെത്തിയിരിക്കുന്നത്. 

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കാളി സംസാരിച്ചത്. ''കാസ്റ്റിംഗ് കൗച്ചിന് സമാനമായ അപ്രോച്ച് ഉണ്ടായപ്പോള്‍ നോ പറഞ്ഞ് വിട്ടിട്ടും പിന്നെയും വൃത്തികെട്ട രീതിയില്‍ ഒരു നടന്‍ പെരുമാറിയിട്ടുണ്ട്.''
ഇപ്പോള്‍ ചാനലില്‍ കൊണ്ടുനടക്കുന്ന ഒരു ഡയറക്ടറുടെ ജീവിതം തന്നെ നശിപ്പിച്ചിട്ടുള്ള ബിനീഷ് ബാസ്റ്റിനാണ് എന്നോട് മോശമായി പെരുമാറിയിട്ടുള്ളത്. ബിനീഷ് ബാസ്റ്റിന്റെ കാര്യം എന്റെ ഗ്യാങിലുള്ള എല്ലാവര്‍ക്കും അറിയാം'' എന്നാണ് കാളി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം തന്നോട് ഒരു നടി മോശമായി പെരുമാറിയതിനെ കുറിച്ചും കാളി പറയുന്നുണ്ട്. ''ഒരു സിനിമയുടെ ഭാഗമായപ്പോള്‍ നോര്‍ത്തില്‍ നിന്നും വന്ന നടി കാരണം എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. സഹതാരത്തിന് വരെ അവരുടെ പെരുമാറ്റം കാരണം പരിക്ക് പറ്റിയിട്ടുണ്ട്'' എന്നാണ് നടിയുടെ പേര് വെളിപ്പെടുത്താതെ കാളി പറഞ്ഞത്.

അതേസമയം, സിനിമയിലെ അപകടകരമായ ഫൈറ്റ് സീനുകളില്‍ കാളി ഡ്യൂപ്പായി മാറാറുമുണ്ട്. സ്ത്രീകള്‍ അധികം കടന്നുവരാത്ത ഈ മേഖലയിലേക്ക് കാളിയെ എത്തിച്ചത് സ്വന്തം ജീവിത സാഹചര്യങ്ങളാണ്. അച്ഛനും അമ്മയും അരികില്‍ ഇല്ലാത്ത ബാല്യത്തിന്റെ കയ്പേറിയ ഓര്‍മ്മകള്‍ മാത്രമാണ് കാളിയുടെ മനസില്‍ അവശേഷിക്കുന്നത്

Read more topics: # ധന്യ കാളി
stunt master dhanya kali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES