Latest News

ഗുണ്ടാപിരിവ് കൊടുത്തില്ല; തായ്‌ലന്റില്‍ മലയാള സിനിമാ ചിത്രീകരണത്തിനിടെ ശല്യം ചെയ്ത് ഗുണ്ടാ സംഘങ്ങള്‍; ഗുണ്ടായിസം കാരണം  ആക്ഷന്‍ 22 വിന്റെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റി 

Malayalilife
ഗുണ്ടാപിരിവ് കൊടുത്തില്ല; തായ്‌ലന്റില്‍ മലയാള സിനിമാ ചിത്രീകരണത്തിനിടെ ശല്യം ചെയ്ത് ഗുണ്ടാ സംഘങ്ങള്‍; ഗുണ്ടായിസം കാരണം  ആക്ഷന്‍ 22 വിന്റെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റി 

2018 ല്‍ തായ്‌ലന്‍ഡിലെ ഒരു ഗുഹയില്‍ പെട്ടുപോയ കുട്ടികളെ രക്ഷിച്ച സംഭവത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന മലയാളസിനിമയുടെ ചിത്രീകരണം തായ്‌ലാന്റില്‍ ഗുണ്ടകള്‍ തടഞ്ഞു. തായ്‌പ്പോങ് എന്ന സ്ഥലത്ത് നടന്ന ചിത്രീകരണമാണ് ചില നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞത്. ഇവര്‍ സ്ഥലത്തെ പ്രാദേശിക ഗുണ്ടകളാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലിഞ്ചു എസ്തപ്പാന്‍ പറയുന്നു.

പിരിവ് ആവശ്യപ്പെട്ട് സ്ഥലത്തെ ചിലര്‍ ശല്യം ചെയ്തെന്നും തുടര്‍ന്ന് പണം നല്‍കി ചിലരെ മടക്കി അയച്ചെങ്കിലും വീണ്ടും ശല്യം തുടര്‍ന്നെന്ന് സംവിധായകന്‍ ലിഞ്ചു എസ്തപ്പാന്‍ പറഞ്ഞു.2018ല്‍ തായ്ലാന്റിലെ ഗുഹയ്ക്കുളളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന 'ആക്ഷന്‍ 22' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഗുണ്ടകള്‍ നിരന്തരം തടസപ്പെടുത്തിയത്. തായ്പ്പോംഗ് എന്ന സ്ഥലത്ത് ആരംഭിച്ച ഷൂട്ടിംഗ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ആരംഭിച്ചത്.

ചിത്രീകരണത്തിന് വാടകയ്ക്കെടുത്ത വലിയ വിലയുളള കാറുകളില്‍ നാട്ടുകാരില്‍ ചിലര്‍ കല്ലുപയോഗിച്ച് പെയിന്റ് ഇളക്കി. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും അപ്പോഴേക്കും മഴ വന്നതായും ഇതോടെ നാട്ടുകാര്‍ വീണ്ടും ഷൂട്ടിംഗ് തടസപ്പെടുത്തിയെന്നും ലിഞ്ചു എസ്തപ്പാന്‍ അറിയിച്ചു.

തായ്ലാന്റില്‍ നടന്ന സംഭവമായതിനാല്‍ അവിടെ ഗ്രാമത്തില്‍ തന്നെ ചിത്രീകരണം നടത്താനാണ് സംഘം ശ്രമിച്ചത്. എന്നാല്‍ ഗുണ്ടായിസം കാരണം ചിത്രീകരണം നിര്‍ത്തിയ ശേഷം ഹൈദരാബാദിലെ രാമോജി റാവു ഫിലിംസിറ്റിയില്‍ സെറ്റിട്ട് ചിത്രീകരണം തുടങ്ങാന്‍ നിര്‍മ്മാതാവ് ചന്ദ്രന്‍ തിക്കൊടി തീരുമാനിച്ചു. തമിഴ് നടന്‍ ഭരത്, ശബരീശ് വര്‍മ്മ, ഇര്‍ഷാദ്, ലാലു അലക്സ്, ഹൃദയം ചിത്രത്തിലൂടെ ശ്രദ്ധേയനായ കലേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Read more topics: # ആക്ഷന്‍ 22'
stopped the shooting of malayalam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES