അതങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല; പ്ലാസ്റ്റിക് സര്‍ജറി ചെയ്ത അനുഭവം പങ്കുവച്ച് ശ്രുതി ഹാസന്‍

Malayalilife
അതങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല; പ്ലാസ്റ്റിക് സര്‍ജറി ചെയ്ത അനുഭവം പങ്കുവച്ച് ശ്രുതി ഹാസന്‍

ഗായികയായി എത്തി നടിയായി മാറിയ ആളാണ് ശ്രുതി ഹാസന്‍.  പിന്നണി ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് നായികയായി ഉയരുകയായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉളളത്. 2000 ല്‍ പുറത്തിറങ്ങിയ ഹേയ് റാം എന്ന ചിത്രത്തിലൂടെയാണ് ശ്രുതി വെള്ളിത്തിരയില്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ തന്നെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റവും. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും നടി സജീവമാകുകയായിരുന്നു. ചെറിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ താരത്തിന് കഴിഞ്ഞു.  താരങ്ങള്‍ അഭിമുഖങ്ങളില്‍ പറയുന്ന പല വാക്കുകളും  സംഭവങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിനെക്കുറിച്ച് ശ്രുതു ഹാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

സൗന്ദര്യത്തിന്റെ അളവുകോലുകള്‍ പിന്തുടരാന്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് സ്വന്തം താത്പ്പര്യപ്രകാരമെന്നാണ് ശ്രുതിയുടെ മറുപടി. മൂക്കില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് എന്റെ തീരുമാനപ്രകാരമാണ്. അതങ്ങനെ ആയിരിക്കാന്‍, അല്ലെങ്കില്‍ അതങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. അത് നേരെയാക്കാന്‍ ആരും എന്നോട് ആവശ്യപ്പെട്ടിരുന്നില്ല. ഫില്ലറുകളുടെ കാര്യം പറയണമെങ്കില്‍ എല്ലാവരും പറഞ്ഞത് 'എന്റെ മുഖം തീര്‍ത്തും പാശ്ചാത്യ രീതിയിലേതാണ്, ഷാര്‍പ്പും പൗരുഷം തോന്നിക്കുന്നതുമാണ്' എന്നാണ്. ഇത് സ്ഥിരമായി കേള്‍ക്കാന്‍ ആരംഭിച്ചപ്പോഴാണ്, താത്ക്കാലികമായി ചില പ്രൊസിജിയറുകള്‍ ചെയ്യാന്‍ തീരുമാനിച്ചത്.' ശ്രുതി പറയുന്നു.

പ്ലാസ്റ്റിക് സര്‍ജറി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അതൊരു വ്യക്തിയുടെ തീരുമാനമാണെന്നാണ് ശ്രുതിയുടെ അഭിപ്രായം. ചില നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല എന്ന് പറയുന്നെങ്കില്‍ അത് നുണയാണ്. പെട്ടെന്ന് ആരുടേയും രൂപം മാറുകയില്ല. തലമുടി ഡൈ അല്ലെങ്കില്‍ ബ്ലീച്ച് ചെയ്യുന്ന പോലെയോ കോണ്‍ടാക്ട് ലെന്‍സ് വയ്ക്കും പോലെയോ ഒരു വ്യക്തിയുടെ താല്‍പ്പര്യമാണ് പ്ലാസ്റ്റിക് സര്‍ജറിയെന്നും ശ്രുതി പറയുന്നു.

sruti haasan about her plastic surgery experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES