നിഷ്‌കളങ്ക ആയതുകൊണ്ട് അധികാരം കാണിച്ചു..! പാവമായതുകൊണ്ട് മുതലെടുത്തു.. കാമുകന്റെ ചതി കണ്ണീരോടെ വെളിപ്പെടുത്തി ശ്രുതിഹാസന്‍

Malayalilife
topbanner
നിഷ്‌കളങ്ക ആയതുകൊണ്ട് അധികാരം കാണിച്ചു..! പാവമായതുകൊണ്ട് മുതലെടുത്തു.. കാമുകന്റെ ചതി കണ്ണീരോടെ വെളിപ്പെടുത്തി ശ്രുതിഹാസന്‍

ഗായികയായി എത്തി നടിയായി മാറിയ താരമാണ് കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍. 33 വയസായിട്ടും ഇതുവരെ കല്യാണത്തെപറ്റി ശ്രുതി ചിന്തിച്ചിട്ടില്ല. എങ്കിലും പ്രണയങ്ങളും പ്രണയപരാജയങ്ങളും ശ്രുതി അറിഞ്ഞിരുന്നു. ലണ്ടന്‍ സ്്വദേശിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കൊര്‍സലെയുമായി മാസങ്ങളായി ശ്രുതി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രണയം തകര്‍ന്നുവെന്നും അതിന് കാരണവും ശ്രുതി വെളിപ്പെടുത്തിയിരിക്കയാണ്.

മൈക്കിള്‍ കൊര്‍സലെയും ശ്രുതിയുമായുള്ള ഡേറ്റിങ്ങ് പരസ്യമായിരുന്നു. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പ്രചരിക്കുന്നതിന് ഇടയിലാണ് ശ്രുതിയുമായി പിരിഞ്ഞെന്ന് മൈക്കിള്‍ ട്വീറ്റ് ചെയ്തത്. ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എങ്കിലും ഈ ചെറുപ്പക്കാരി എപ്പോഴും എനിക്കു പ്രിയപ്പെട്ടവളായിരിക്കും.- പ്രണയത്തകര്ച്ചയെക്കുറിച്ച് മൈക്കിള് ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇപ്പോള് മൈക്കിളുമായുളള പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയ്ക്കുശേഷമുളള ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി. ലക്ഷ്മി മാഞ്ചു അവതാരകയായ ഫീറ്റ് അപ് വിത് സ്റ്റാര്‍സ് തെലുങ്ക് ഷോയിലാണ് ശ്രുതി മനസ് തുറന്നത്.

ജീവിതത്തില് തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നും ശ്രുതി പറഞ്ഞു. ഞാന് വളരെ കൂളായ വ്യക്തിയാണ്. നിഷ്‌കളങ്കയായത് കൊണ്ട് തന്നെ എനിക്കു ചുറ്റുമുളളവര് എന്റെ മേല് അധികാരം കാണിക്കാറുണ്ട്.. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതുകൊണ്ടാണ് അവര് അത് മുതലെടുക്കുന്നത്. എങ്കിലും ഞാന് പറയും അതൊരു നല്ല അനുഭവമായിരുന്നു.

എനിക്ക് അതില് പശ്ചാത്താപമില്ല. അത് മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു. ഞാന് ഒരുപാട് കാര്യങ്ങള് പഠിച്ചു. പക്ഷേ ഞാനെന്നും മികച്ച പ്രണയത്തിനെ അന്വേഷിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒന്ന് വന്ന് ചേര്ന്നാല് ഇതിനായാണ് ഞാന് കാത്തിരുന്നതെന്ന് സന്തോഷത്തോടെ തന്നെ ഞാന് പ്രഖ്യാപിക്കും. ശ്രുതി വ്യക്തമാക്കുന്നു.
 
വിജയ് സേതുപതി നായകനായെത്തുന്ന ലാബം ആണ് ശ്രുതിയുടെ പുതിയ ചിത്രം. എസ്.പി.ജനനാഥന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയുടെ നായികയായാണ് ശ്രുതി വേഷമിടുന്നത്.

sruthi hassan about her love failure

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES