Latest News

പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ 'അഡ്ജസ്റ്റ്' ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും ചിലര്‍ പറഞ്ഞു; അനമ്മള്‍ അദ്ധ്വാനിച്ച് ഒരു നിലയില്‍ എത്തിയാല്‍ ഇതേ ആളുകള്‍ താനാണ് പ്രശസ്തിയില്‍ എത്തിച്ചതെന്ന് പറയും; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി നടി ശ്രീനിധി മേനോന്‍ പങ്ക് വച്ചത്

Malayalilife
topbanner
പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ 'അഡ്ജസ്റ്റ്' ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും ചിലര്‍ പറഞ്ഞു; അനമ്മള്‍ അദ്ധ്വാനിച്ച് ഒരു നിലയില്‍ എത്തിയാല്‍ ഇതേ ആളുകള്‍ താനാണ് പ്രശസ്തിയില്‍ എത്തിച്ചതെന്ന് പറയും; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി നടി ശ്രീനിധി മേനോന്‍ പങ്ക് വച്ചത്

ലയാളി ആയ ശ്രീനിതി മേനോന്‍ തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമായ നടിയാണ്. അടുത്തിടെ നടി നലകിയ അഭിമുഖത്തില്‍ തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി സംസാരിച്ചതാണ് ശ്രദ്ധേയമാകുന്നത്.അഡ്ജസ്റ്റ് ചെയ്യകയെന്ന് പറയുമ്പോള്‍ ആദ്യം മനസിലായില്ല. പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ 'അഡ്ജസ്റ്റ്' ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും തന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനിതി വെളിപ്പെടുത്തി. 

അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ ആദ്യം നമുക്ക് മനസിലാകില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അങ്ങനെ അല്ലെന്ന് പറഞ്ഞു. വളരെ മാന്യമായ രീതിയിലാണ് അവര്‍ സംസാരിക്കുക. നമുക്ക് അത് വേണ്ടെങ്കില്‍ ആദ്യം തന്നെ വേണ്ട എന്നും താത്പര്യമില്ലെന്നും പറയണം'. ശ്രീനിതി വ്യക്തമാക്കി. 

അത്തരം അവസരങ്ങള്‍ ആദ്യം തന്നെ നിരസിച്ചില്ലെങ്കില്‍ പിന്നീട് മോശമായ പേര് വരുമെന്ന് ശ്രീനിതി പറഞ്ഞു. നമ്മള്‍ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില്‍ വേറെ ഒരു ജോലി ലഭിക്കുമെന്നും കയ്യും കാലുമില്ലേ എന്നും ശ്രീനിതി ചോദിച്ചു.  ആദ്യമേ നമ്മള്‍ക്ക് അത് വേണ്ട എന്നാണെങ്കില്‍ അത്തരം അവസരങ്ങള്‍ നിരസിക്കണം. അല്ലെങ്കില്‍ പിന്നീട് മോശമായ പേര് വീഴും. തുടക്കക്കാരാണെങ്കില്‍ ഇങ്ങനെയല്ലാതെ ചാന്‍സ് ലഭിക്കില്ലെന്ന് അവര്‍ പറയും. പക്ഷേ നമ്മള്‍ അധ്വാനിക്കണം. 

നമ്മള്‍ അദ്ധ്വാനിച്ച് ഒരു നിലയില്‍ എത്തിയാല്‍ ഇതേ ആളുകള്‍ തന്നെ ഞാനാണ് അവളെ പ്രശസ്തിയില്‍ എത്തിച്ചതെന്ന് പറയും. നയന്‍താരയെയും സാമന്തയെയും സിനിമയിലേക്ക് കൊണ്ടുവന്നതും ഇവരാണെന്നാണ് പറയുന്നത്. ശ്രീനിതിയെ ഈ ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാള്‍ പറഞ്ഞിരുന്നു. ആദ്യം അദ്ദേഹം തനിക്ക് കുറച്ച് പ്രൊജക്ടുകള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്ന് താന്‍ അത് നിരസിച്ചെന്ന് ശ്രീനിതി പറഞ്ഞു. 

ശ്രീനിതിയെ പ്രശസ്തയാക്കിയത് അവരാണെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും നയന്‍താരയെയും സാമന്തയെയും ഇന്‍ഡ്‌സ്ട്രിയിലേക്ക് കൊണ്ടു വന്നതും അവരാണെന്ന് പറയുമെന്നും ശ്രീനിതി വ്യക്തമാക്കിമലയാളത്തില്‍ ഛായ പെന്‍സില്‍ എന്ന ചിത്രത്തില്‍ ശ്രീനിധി അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

sreenidhi menon about casting Couch

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES