Latest News

എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ; സ്‌നേഹയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി പ്രസന്ന

Malayalilife
 എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ; സ്‌നേഹയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി പ്രസന്ന

യുവതലമുറ മാതൃകയാക്കുന്ന താര ദാമ്പത്യമാണ് നടന്‍ പ്രസന്നയുടേതും നടി സ്‌നേഹയുടേതും. വിവാഹവും ദാമ്പത്യ ജീവിതം ഒരുപോലെ മനോഹരമായി കൊണ്ടു പോവുകയാണ് ഇരുവരും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം. രണ്ടു മക്കളാണ് ഇവര്‍ക്ക്. മകന്‍ വിഹാനും മകള്‍ ആദ്യാന്തയും. തെന്നിന്ത്യയിലെ ഒരു കാലത്തെ മുന്‍നിരനായികയായിരുന്നു  സ്‌നേഹ. 2000 സഹൂപോത സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്.

തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മുന്നേറുമ്പോഴും അന്യഭാഷയില്‍ സജീവമാണ് താരം. ഒരു ബ്രേക്ക് ഇല്ലാതെയാണ് സ്‌നേഹ സിനിമയില്‍ മുന്നേറുന്നത്. ഒരേ മുഖം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ  ചിത്രങ്ങളിലാണ് മലയാളത്തില്‍ സ്‌നേഹ അവസാനമായി അഭിനയിച്ചത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ മുതലുളള തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവച്ചിരുന്നു. മകള്‍ ജനിച്ച ശേഷം തന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. അതിമോനഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ നേടിയിരുന്നു. 

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES