Latest News

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായി; ആണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ട് താരം;ആശംസയുമായി മലയാള സിനിമാ താരങ്ങളും

Malayalilife
 നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായി; ആണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ട് താരം;ആശംസയുമായി മലയാള സിനിമാ താരങ്ങളും

ടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ്. ഇപ്പോഴിതാ അവാര്‍ഡിനേക്കാന്‍ മധുരമുള്ള സമ്മാനം സൗബിന് ലഭിച്ചതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 2017ല്‍ വിവാഹിതനായ താരം ഇപ്പോള്‍ താന്‍ ഒരു അച്ഛനായ സന്തോഷമാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. 

കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറുമായി സൗബിന്റെ വിവാഹം നടന്നത് 2017 ഡിസംബറിലായിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യ സംവിധായ സംരംഭമായ പറവ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിന്‍ നേടിയിരുന്നു. ഇപ്പോള്‍ താരം അച്ഛനായ സന്തോഷവാര്‍ത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇറ്റ്‌സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലയതോടെയാണ് ആരാധകര്‍ വിവരമറിഞ്ഞത്.

 

ഇതിന് പിന്നാലെ കുഞ്ഞിന്റെയും ഭാര്യ ജാമിയയുടെയും ചിത്രവും സൗബിന്‍ ആരാധകരുമായി പങ്കുവച്ചു. ജാമിയയും ഞാനും ഞങ്ങളുടെ മകനെ വരവേല്‍ക്കുന്നതില്‍ അതീവ സന്തുഷ്ടരാണെന്നാണ് താരം കുറിച്ചത്. ആരാധകരുടെ സ്‌നേഹത്തിന് നന്ദിഅറിയിക്കാനും സൗബിന്‍ മറന്നില്ല. ഇതോടെ സൗബിന് ആശംസയറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ,  അപര്‍ണ ബാലമുരളി, വിനയ് ഫോര്‍ട്ട്, സണ്ണി വെയ്ന്‍, മീരനന്ദന്‍ തുടങ്ങി നിരവധിപേര്‍ ആശംസകള്‍ അറിയിച്ചു. കണ്‍ഗ്രാചുലേഷന്‍സ് ബ്രോ എന്നാണ് ടൊവിനോ കുറിച്ചത്.

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന്‍ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ സൗബിന്റെ പി ടി മാഷിന്റെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സൗബിന്‍ തിളങ്ങി.

 

Read more topics: # soubin shahir became father
soubin shahir became father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES