വിവിധപ്രായങ്ങളിലെ കഥാപാത്രങ്ങളുമായി നടന്‍ സൂര്യയുടെ മാസ്സ് മടങ്ങിവരവ്; തമിഴകത്തിന്റെ ഹൃദയം കീഴടക്കാന്‍ അപര്‍ണ ബാലമുരളിയും; സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ ഹിറ്റാകുന്നു

Malayalilife
വിവിധപ്രായങ്ങളിലെ കഥാപാത്രങ്ങളുമായി നടന്‍ സൂര്യയുടെ മാസ്സ് മടങ്ങിവരവ്; തമിഴകത്തിന്റെ ഹൃദയം കീഴടക്കാന്‍ അപര്‍ണ ബാലമുരളിയും; സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ ഹിറ്റാകുന്നു

തെന്നിന്ത്യയിലെ റൊമാന്റിക് ഹീറോയായി എത്തി പിന്നാലെ പോലീസ് വേഷങ്ങളില്‍ തിളങ്ങിയ നടനാണ് സൂര്യ. എന്നാല്‍ ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങളുടെ സ്വീകാര്യത കുറഞ്ഞു. താരത്തിന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി. ഇപ്പോള്‍ മാസ്സ് എന്‍ട്രിയിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ എത്തിയതോടെയാണ് താരത്തിന്റെ രണ്ടാം വരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

സൂര്യ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും ആയ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ കഴിയും മുന്നേ തന്നെ ഹിറ്റായിരിക്കുകയാണ്.'
           
നടി അപര്‍ണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. വിമാന കമ്പനി സ്ഥാപിക്കാന്‍ തീരുമാനിക്കുന്നതും അതിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമൊക്കെയാണ് ചിത്രം പറയുന്നത്. സൂര്യ അത് മികച്ച രീതിയില്‍ ചെയ്യുന്നുണ്ട്. എന്തായാലും ആരാധകര്‍ ട്രെയിലര്‍ ഏറ്റെടുത്തുകഴിഞ്ഞു. സൂര്യ വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ചെയ്യുന്നത്. ട്രെയിലറിന് മികച്ച കമന്റുകളാണ് ആരാധകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സതീഷ് സൂര്യയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

Read more topics: # soorarai potru,# officialtrailer
soorarai potru officialtrailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES