മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. ജൂണ്‍ ഒന്നിനാണ് സ്‌നേഹ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരങ്ങള്‍ ഇപ്പോള്‍ കുഞ്ഞതിഥിയുടെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
ജൂണ്‍ ഒന്നിനാണ് സ്‌നേഹയ്ക്കും ശ്രീകുമാറിനും ആണ്‍കുഞ്ഞു പിറന്നത്. പ്രസവത്തിനു തൊട്ട് മുന്‍പ് വരെ അഭിനയത്തില്‍ സജീവമായിരുന്നു സ്‌നേഹ. പൊന്നോമന വന്ന വിശേഷങ്ങള്‍ ഒക്കെയും സ്‌നേഹ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഷൂട്ടിങ്ങിന്റെ ഇടയില്‍ നിന്നും ഓടി എത്തുകയായിരുന്നു ശ്രീകുമാര്‍.
വാവ ജനിച്ച സമയം നടിയും, ആത്മസുഹൃത്തുമായ വീണ, സ്‌നേഹയുടെയും ശ്രീകുമാറിന്റെ ബന്ധുക്കളും ആയിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പ്രസവം കഴഞ്ഞശേഷമാണ് ശ്രീകുമാര്‍ ആശുപത്രിയില്‍ എത്തുന്നത്. പ്രസവത്തിനു ശേഷം തന്നെ ആദ്യം വന്നു കണ്ടപ്പോള്‍ ശ്രീകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി എന്ന് അടുത്തിടെ സ്‌നേഹ പങ്കിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.