മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായ നിലപാടുകള്‍ പറഞ്ഞു സിത്താര ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ കരിപ്പൂര്‍ വിമാന ദുരന്തത്തിലും കാലവര്‍ഷക്കെടുതിയിലും നാട് തളര്‍ന്നപ്പോള്‍ ഉറച്ച മനസ്സോടെ രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തവരെ വിവേചനത്തോടെ കാണരുതെന്ന് പറഞ്ഞ് രംഗത്തെത്തുകയാണ് താരം, അവരെ മതത്തിന്റെയും ജില്ലയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കരുതെന്നും അവരെല്ലാവരും ഒരേ തരം മനുഷ്യരാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ ഗായിക ഓര്‍മിപ്പിച്ചു.
'പ്രളയകാലത്ത് തെക്കന്‍ ജില്ലകളില്‍ നിന്ന് എത്തിയ മത്സ്യതൊഴിലാളികളും വേളന്റീയര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കൊച്ചിയിലെയും തിരുവനന്തപുരത്തെയും പിളേളരും കഴിഞ്ഞ വര്‍ഷം മഴക്കെടുതി കാലത്ത് കൈ മെയ് മറന്ന് മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും നിലമ്പൂരിലെയും ഇടുക്കിയിലെയും ആളുകളും കൊണ്ടോട്ടിയില്‍ അവനവന്‍ എന്ന ചിന്തയുടെ ഒരു തരിമ്പില്ലാതെ എയര്‍പോര്‍ട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും ഇവരെല്ലാം ഒന്നാണ് ഒരേ തരം മനുഷ്യര്‍, നന്മയുളള പ്രതീക്ഷകള്‍, പച്ചമനുഷ്യര്‍.
അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും എക്‌സ്‌ക്ലൂസീവ് വിഷ്വലുകളും വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് ചായയുടെയും ചോറിന്റെയും ഇടവേളയില്‍ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ടെ് ഉറങ്ങും മുന്നേ ഫേസ്ബുക്കില്‍ ജില്ലാ അടിസ്ഥാനത്തിലും മതത്തിന്റെ അടിസ്ഥാനത്തിലും ഫാന്‍ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ്' എന്ന താരം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ കുറിച്ചു.