Latest News

വിവാഹം നടക്കുമെന്ന് വിചാരിച്ചതല്ല; ഞങ്ങള്‍ രണ്ടു മതത്തിലുള്ളവര്‍; പ്രണയവിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തി ഗായകൻ സുദീപും സോഫിയയും

Malayalilife
വിവാഹം നടക്കുമെന്ന് വിചാരിച്ചതല്ല; ഞങ്ങള്‍ രണ്ടു മതത്തിലുള്ളവര്‍; പ്രണയവിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തി ഗായകൻ  സുദീപും സോഫിയയും

ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടും മികച്ച ആലാപന മുദ്രകൊണ്ടും സംഗീതപ്രേമികളുടെ മനംകവര്‍ന്ന ഗായകനാണ് സുദീപ് കുമാര്‍.
 പിന്നണിഗാനരംഗത്ത് ഇന്നും  സജീവമായ സുദീപ് കുമാറിന്റെ നിരവധി ഗാനങ്ങള്‍ക്ക്  ഇന്നും ആരാധകര്‍ ഏറെയാണ്. അടുത്തിടെ  ഒരു ചാനല്‍ പരിപാടിയില്‍ സുദീപ് കുമാറും ഭാര്യ സോഫിയയും പങ്കെടുത്ത തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സംഗീതജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നിരുന്നു.

തന്റെ പ്രണയത്തെക്കുറിച്ചും പ്രണയവിവാഹത്തെക്കുറിച്ചുമൊക്കെ ആദ്യമായാണ് സുദീപ് ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നുപറയുന്നത്.  നടിയും നര്‍ത്തകിയുമാണ് ഭാര്യയായ സോഫിയ നാല് വര്‍ഷത്തോളം കലാമണ്ഡലത്തില്‍ പഠിച്ച സോഫിയ അവിടെ നൃത്തം അഭ്യസിച്ചിരുന്നു.  സുദീപും സോഫിയയും അതിഥികളായി ഗായകന്‍ എം.ജി.ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന അമൃത ടി.വിയിലെ പരിപാടിയിലാണ് എത്തിയത്.  നര്‍മ്മപ്രധാനമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കുന്ന ഈ ഗെയിം ഷോ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

ഒരു സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് സോഫിയയെ ആദ്യമായി കാണുന്നത്. പക്ഷെ, സോഫിയ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്ന് സുദീപ് പറയുന്നു. പിന്നീട് തന്റെ ആദ്യ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ചെന്നൈയില്‍ വിസ ആവശ്യങ്ങള്‍ക്കായി പോയപ്പോഴാണ് സോഫിയയെ വീണ്ടും കാണുന്നത്. അന്ന് ചെന്നൈയിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ വെച്ച്‌ വിശദമായി പരിചയപ്പെട്ടു. കുറേ നേരം സംസാരിച്ചിരുന്നു. ആ അമേരിക്കന്‍ പരിപാടിയുടെ യാത്രയിലൂടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിമാറി.

പരിപാടിക്ക് ശേഷം നാട്ടില്‍ വന്നപ്പോഴും ഞങ്ങള്‍ ആ സൗഹൃദം തുടര്‍ന്നു. ഏകദേശം ഒരു വര്‍ഷത്തോളം സൗഹൃദം മുന്നോട്ടുപോയി. അതിനിടയിലെപ്പോഴോ ആണ് ഞങ്ങള്‍ പരസ്പരം പ്രണയം പറയുന്നത്. ആരാദ്യം പറഞ്ഞു എന്ന് ഓര്‍ക്കുന്നില്ല, പക്ഷെ, ഞങ്ങള്‍ പാട്ടുകളിലൂടെ പരസ്പരം പ്രണയം എപ്പോഴും പങ്കുവെച്ചിരുന്നതായി സുദീപ് ഓര്‍ത്തെടുത്തു. ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ടവരായിരുന്നതിനാല്‍ വിവാഹം നടക്കുന്നതിലും ചില പ്രതിസന്ധികളുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാവരും തമ്മില്‍ അപ്പോഴേക്കും നല്ല കൂട്ടായിരുന്നു. അതിനാല്‍ ഞങ്ങളുടെ വിവാഹക്കാര്യം കുടുംബാംഗങ്ങള്‍ക്കു മുമ്ബില്‍ അവതരിപ്പിക്കുമ്ബോള്‍ അവരുടെ എതിര്‍പ്പല്ല, പകരം ആശങ്കയായിരുന്നു ഉണ്ടായിരുന്നത്.

രണ്ട് മതവിഭാഗത്തില്‍ പെട്ടതായതുകൊണ്ട് മുന്നോട്ടെങ്ങനെ, ബന്ധുക്കളുടെ പ്രതികരണം എന്തായിരിക്കും എന്നൊക്കെ ഓര്‍ത്തായിരുന്നു ആശങ്കകള്‍. അമ്ബലത്തിലും പള്ളിയിലുമൊന്നും വെച്ചായിരുന്നില്ല, പകരം കോട്ടയത്തെ സുമംഗലി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഞങ്ങളുടെ വിവാഹമെന്നും സുദീപ് അഭിമുഖത്തില്‍ പറഞ്ഞു.


 

singer sudheep words about love marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES