Latest News

കുട്ടിക്കാലം സംഗീത സംമ്പുഷ്‍ടമാക്കിയതിൽ സുജാതയ്‍ക്ക് നല്ല പങ്കുണ്ട്; ഗായിക സുജാതയ്ക്ക് പിറന്നാൾ ആശംസകളുമായി ജി വേണുഗോപാൽ

Malayalilife
 കുട്ടിക്കാലം സംഗീത സംമ്പുഷ്‍ടമാക്കിയതിൽ സുജാതയ്‍ക്ക് നല്ല പങ്കുണ്ട്; ഗായിക സുജാതയ്ക്ക് പിറന്നാൾ ആശംസകളുമായി ജി വേണുഗോപാൽ

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ പിന്നണി ഗായകനാണ് ജി വേണുഗോപാൽ. മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ.. എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്. എന്നാൽ ഇപ്പോൾ തന്റെ കുട്ടിക്കാലം സംഗീത സംമ്പുഷ്‍ടമാക്കിയതിൽ സുജാതയ്‍ക്ക് നല്ല പങ്കുണ്ടെന്ന് ഗായകൻ ജി വേണുഗോപാൽ പറയുന്നു. സുജാതയ്‍ക്കൊപ്പം പാടിയ ഒരു ഗാനത്തിന്റെ വീഡിയോയും ജി വേണുഗോപാൽ പങ്കുവച്ചു. 

കുറിപ്പിങ്ങനെ, 

ഇന്ന് സുജുവിൻ്റെ പിറന്നാൾ. എൻ്റെ കുട്ടിക്കാലം സംഗീത സംപുഷ്ടമാക്കിയതിൽ സുജുവിന്, അന്നത്തെ ബേബി സുജാതയ്ക്ക്, ഒരു പ്രധാന പങ്കുണ്ട്. ഈ വീഡിയോ സുജുവിൻ്റെ അൻപതാം ജന്മദിനത്തിൻ്റെതാണ്. അതിൽ സുജുവിനോടും ശ്വേതയോടുമൊപ്പം പാടിയ സന്തോഷം പങ്ക് വയ്ക്കുന്നുണ്ട്. ഒപ്പം ഒരു പ്രവചനവും. ശ്വേതയ്ക്ക് ഒരു മോൾ ജനിക്കുമെന്നും, അവളോടൊപ്പവും ഞാൻ ഒരു യുഗ്മഗാനം പാടുമെന്നും! ശ്രേഷ്ഠയ്ക്ക് നാല് വയസ്സാകുന്നു. നീ പാടിത്തുടങ്ങുന്നതും കാത്ത് ഞാൻ ഇവിടെത്തന്നെയുണ്ട്.

മലയാള സിനിമ പ്രേമികളുടെ പ്രിയ ഗായികയാണ് സുജാത മോഹൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ ഗാനങ്ങളാണ് സുജാത ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. താരത്തിന്റെ മകൾ ശ്വേതയും അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ്.  യേശുദാസിനൊപ്പം കുട്ടിയായിരിക്കെ ഗാനമേളയില്‍ പാടാനുള്ള അവസരമാണ് സുജാതയ്ക്ക് ആദ്യം ലഭിച്ചത്. ഇന്നും സംഗീത ലോകത്ത് സുജാത സജീവവുമാണ്. 
 

singer g venugopal note about sujatha mohan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES