മലയാളത്തിലെയും തെലുങ്കിലെയും നാടിൻ ശ്രുതി രാമചന്ദ്രൻ. ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിച്ച സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രുതി രാമചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ തേപ്പുക്കാരിയായ സിത്താരയുടെ വേഷത്തിലെത്തിയ ശ്രുതി പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തില്‍ തിളങ്ങി നിന്ന ശ്രുതിയ്ക്ക് ഇത്തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സ്വന്തം സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ആദ്യമായി മറ്റൊരാള്‍ക്ക് വേണ്ടി ശ്രുതി ഡബ്ബ് ചെയ്ത് ചിത്രത്തിലൂടെ തന്നെ അംഗീകാരം ലഭിക്കുകയായിരുന്നു. ഇനിയും വിശ്വസിക്കാന്‍ ഭാര്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് പറയുകയാണ് ശ്രുതിയുടെ ഭര്‍ത്താവും സംവിധായകനുമായ ഫ്രാന്‍സിസ് തോമസ്. "എന്റെ ഭാര്യ ശ്രുതി രാമചന്ദ്രന്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സ്വന്തമാക്കി. ഇത് വിശ്വസനീയമായ നേട്ടമാണ്. ശ്രുതിയൊരു ആര്‍ക്കിടെക്റ്റാണ്. എങ്കിലും അതിശയകരമായ കാര്യം അതൊന്നുമല്ല. അവള്‍ ബാഴ്‌സണലോണയിലെ പ്രശസ്തമായ ഐഎഎസി സ്‌കൂളില്‍ നിന്ന് മാസ്റ്റേഴ്‌സ് ഓഫ് സസ്റ്റെയിനബിള്‍ ഡിസൈനില്‍ ക്ലാസോട് കൂടെ ബിരുദം നേടി. അവളൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റല്ല, നടിയാണെന്നും ഫ്രാന്‍സിസ് പറയുന്നു.
ഭാര്യയെ പറ്റി പ്രശംസിക്കാൻ സംവിധായകൻ എത്തിയത്. നിരവധി പോസ്റ്റുകൾ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അവളെ അഭിനന്ദിക്കാന്‍ എല്ലായിടത്ത് നിന്നും ആളുകള്‍ വിളിക്കുന്നു. സംസ്ഥാന അവാര്‍ഡ് വിഡയികളെ പ്രഖ്യാപിച്ചു. അവളുടെ പേര് പട്ടികയിലുണ്ട്. അവള്‍ ആശയക്കുഴപ്പത്തിലായി. ഇത് ഒരു തമാശയാണെന്ന് കരുതി ആദ്യം ആളുകളുടെ കോള്‍ കട്ട് ചെയ്തു. അപ്പോള്‍ അവളുടെ മുത്തശ്ശിയും വിളിച്ചു. സംവിധായകന്‍ അവളെ പുരസ്‌കാരത്തിന് വേണ്ടി നാമനിര്‍ദ്ദേശം ചെയ്തിരുന്നത് അവള്‍ അറിഞ്ഞില്ല. ഒടുവില്‍ അവള്‍ വിജയിക്കുകയും ചെയ്തുവെന്നും ഫ്രാന്‍സിസ് സൂചിപ്പിക്കുന്നു. ഇത്തരത്തിൽ അർത്ഥമാകുന്ന പോസ്റ്റാണ് കുറിച്ചത്.
കഴിഞ്ഞ വര്‍ഷം അവള്‍ അഭിനയിച്ച പ്രേതം എന്ന സിനിമയുടെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അവളെ ഒരു സഹായത്തിനായി വിളിച്ചു. അദ്ദേഹം എഡിറ്റിംഗ് പൂര്‍ത്തിയാക്കിയ പുതിയ ചിത്രം 'കമല'യാണ്, പക്ഷേ നായികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിയുന്ന ആരെയും കണ്ടെത്തനായില്ല. നായിക മലയാളം സംസാരിക്കാത്ത ആളാണ്. അദ്ദേഹം മിക്ക പ്രൊഫഷണല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ സമീപിച്ചു. കുറച്ച് അഭിനേതാക്കളെ പോലും കണ്ടു. പക്ഷേ അദ്ദേഹം തൃപ്തനായില്ല. അങ്ങനെയാണ് ഇവിടെ എത്തിയതെന്നും പറയുന്നു.